എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ...
നിങ്ങള്‍ ചുമ്മാ ഇരിക്കുകയാണോ... എങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ ഒരു ഉഗ്രന്‍ പണി തരാം. പക്ഷെ ആദ്യം നിങ്ങള്‍ക്ക് സ്വന്തമായി ഭാവന ഉണ്ടോ എന്നറിയണം..
അതിനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം.. ആദ്യം നിങ്ങളുടെ കൈയിലുള്ള കഥകള്‍, കവിതകള്‍, നോവലുകള്‍, യാത്രാ വിവരണങ്ങള്‍, ഫലിതങ്ങള്‍ തുടങ്ങി എന്ത് ചപ്പു ചവറും എനിക്ക് അയച്ചു തരണം.. ഞാന്‍ അവയെല്ലാം വായിച്ചു നോക്കി കൊള്ളാമെങ്കില്‍ എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കും. ആരും പേടിക്കണ്ടാ... ഞാന്‍ എന്റെ സ്വന്തം പേരില്‍ തന്നെ പ്രസിദ്ധീകരിച്ചു നിങ്ങളെ അമ്പരപ്പിക്കുന്നതായിരികും. പിന്നെ നിങ്ങള്‍ക്ക് നിര്‍ബന്ധം ആണെങ്കില്‍ മാത്രം നിങ്ങളുടെ പേരും കൂടി ഏതെങ്കിലും സൈഡില്‍ ചെറുതായി വച്ചേക്കാം.
നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം, നിങ്ങളുടെ കഥകളും കവിതകളും നോവലുമൊക്കെ നിങ്ങള്‍ എത്ര കാലം ഒറ്റക്കിരുന്നു വായിച്ചു ബോറടിക്കും. ബാക്കി ഉള്ളവര്‍ക്കിട്ടും ഒരു പണി കൊടുക്കണ്ടേ.. അതിനുള്ള ഒരു സുവര്‍ണ്ണ അവസരം ആണ് നിങ്ങള്‍ക്ക് സംജാതമായിരിക്കുന്നത്.. ആ അവസരം കളഞ്ഞു കുളിക്കാതെ മുതലാക്കു...
കുറിപ്പ് :- എന്നെപ്പോലെ സ്വന്തമായി എഴുതാന്‍ അറിഞ്ഞൂടാത്തവന്റെ ഓരോ കഷ്ടപ്പാടുകളെ..!!!... എനിക്കും ജീവിക്കണ്ടേ...??? :-)
എന്ന് സ്വന്തം
പനങ്ങോടന്‍
ഇതെന്റെ ഒരു കൊച്ചു ലോകം...
എന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ ആരോടെങ്കിലുമൊക്കെ പറയാനുള്ള സ്ഥലം... അത്രയേ ഉള്ളു എനിക്ക് ഇത്.
അല്ലാതെ ഞാന്‍ ഒരു വലിയ എഴുത്തുകാരനോ തത്വ ചിന്തകനോ ഒന്നും അല്ല.. ഇവിടെ സാഹിത്യത്തിനോ ശാസ്ത്രത്തിനോ ഒരു സ്ഥാനവും ഇല്ല. നിങ്ങള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ തരാനും ഞാന്‍ ആളല്ല.. ഇവിടെ പറയുന്ന കാര്യങ്ങള്‍ വായിച്ചു നിങ്ങള്‍ നന്നാവും എന്നുള്ള പ്രതീക്ഷയും എനിക്കില്ല... കാരണം നിങ്ങളെ നന്നാക്കാനും വേണ്ടി ഞാന്‍ ഇവിടെ ഒന്നും പറയാന്‍ പോകുന്നില്ല...
എന്റെ ബ്ലോഗ് വായിക്കണം എന്നുള്ളവര്‍ക്ക് വായിക്കാം, വേണ്ടാത്തവര്‍ക്ക് പോകാം. എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം... :)

" ഞാന്‍ അവയെല്ലാം വായിച്ചു നോക്കി കൊള്ളാമെങ്കില്‍ എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കും."
ReplyDeleteഅപ്പോള്‍ ഒരു പണിയുമില്ലാതെ ഇരിക്കുകയാണല്ലേ.......:)
he he he chumma irikkunnath aaraanennu namukk kaanaamm..... after 12th... ponnu machuu chumma irikkuka aanennu karuthi ni veendum veendum blogukal ezhuthi enne kond veruthe ninne kollikkaruth
ReplyDelete