ഇതെന്റെ ഒരു കൊച്ചു ലോകം...
എന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ ആരോടെങ്കിലുമൊക്കെ പറയാനുള്ള സ്ഥലം... അത്രയേ ഉള്ളു എനിക്ക് ഇത്.
അല്ലാതെ ഞാന്‍ ഒരു വലിയ എഴുത്തുകാരനോ തത്വ ചിന്തകനോ ഒന്നും അല്ല.. ഇവിടെ സാഹിത്യത്തിനോ ശാസ്ത്രത്തിനോ ഒരു സ്ഥാനവും ഇല്ല. നിങ്ങള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ തരാനും ഞാന്‍ ആളല്ല.. ഇവിടെ പറയുന്ന കാര്യങ്ങള്‍ വായിച്ചു നിങ്ങള്‍ നന്നാവും എന്നുള്ള പ്രതീക്ഷയും എനിക്കില്ല... കാരണം നിങ്ങളെ നന്നാക്കാനും വേണ്ടി ഞാന്‍ ഇവിടെ ഒന്നും പറയാന്‍ പോകുന്നില്ല...
എന്റെ ബ്ലോഗ്‌ വായിക്കണം എന്നുള്ളവര്‍ക്ക് വായിക്കാം, വേണ്ടാത്തവര്‍ക്ക് പോകാം. എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം... :)

Monday, May 31, 2010

ഓപറേഷന്‍ കഴിഞ്ഞു... ബോറടിക്കുന്നു....

എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ...

എന്റെ ഓപറേഷന്‍ കഴിഞ്ഞു... ഇപ്പോള്‍ വീട്ടില്‍ ചുമ്മാ കിടന്നു വിശ്രമിക്കുന്നു... വിശ്രമിച്ചു വിശ്രമിച്ചു ബോറടിക്കുന്നു....

എന്തിന്റെ ഓപറേഷന്‍ എന്നാണോ കൂട്ടുകാര്‍ ആലോചിക്കുന്നത്... ഒരു പട്ടി വരുത്തി വച്ച അപകടം ആണ് അത്. 2009 ഡിസംബര്‍ 8 - നു ഓഫീസില്‍ നിന്നും രാത്രി 9.30 നു ജോലിയും കഴിഞ്ഞു ഞാന്‍ എന്റെ ബൈക്കില്‍ വീട്ടിലേക്കു വരുമ്പോള്‍ നാഷണല്‍ ഹൈവയില്‍ വച്ച് ഒരു കറുത്ത് തടിച്ച വൃത്തികെട്ട പട്ടി വന്നു എന്റെ ബൈക്കില്‍ ഇടിച്ചു... ബൈക്ക് സൈഡിലേക്കും ഞാന്‍ റോഡിന്റെ മധ്യ ഭാഗത്തേക്കും തെറിച്ചു വീണു. അപ്പോള്‍ എന്തോ ഭാഗ്യത്തിന് ആ സമയത്ത് അത് വഴി വേറെ വണ്ടി ഒന്നും വന്നില്ല... അതുകൊണ്ട് ജീവന്‍ തിരികെ കിട്ടി... അപ്പോള്‍ തന്നെ കുറച്ചു അപ്പുറത്ത് ജോലി ചെയ്തു കൊണ്ട് നിന്ന കുറച്ചു പയ്യന്മാര്‍ ഓടികൂടുകയും എന്നെ ഉടന്‍ തന്നെ അവര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്റെ രണ്ടു കൈ മുട്ടിനും ഒരു കാല്‍ മുട്ടിനും പരിക്ക് ഉണ്ടായിരുന്നു. എന്നാല്‍ എന്റെ വലതുകാലിന് ഒരു ചെറിയ പോറല്‍ പോലും പുറമേ ഇല്ലായിരുന്നു.. പക്ഷെ ആ കാലില്‍ ആണ് നല്ലൊരു പരിക്ക് ഒളിഞ്ഞു ഇരിപ്പുണ്ടായിരുന്നത്... ആ കാലിന്റെ ligament പോട്ടിപ്പോയിരുന്നു.. അതുകാരണം എനിക്ക് എന്റെ വലതു കാല്‍ നിലത്തു തൊടാന്‍ പോലും പറ്റില്ലായിരുന്നു.. അത് പൊട്ടിയത് സ്കാന്‍ ചെയ്തപ്പോള്‍ കണ്ടു പിടിച്ചു.. എന്റെ ആ കാലാണ് ഇപ്പോള്‍ ഓപറേഷന്‍ ചെയ്തത്. ഇനി രണ്ടു മാസം മുഴുവന്‍ വിശ്രമം വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.. അതാലോചികുമ്പോള്‍ തന്നെ ബോറടിക്കുന്നു... അതുകൊണ്ട് എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങള്‍ വല്ലപ്പോഴുമൊക്കെ എന്നെ ഒന്ന് വിളിക്കുകയോ ഓര്‍ക്കുട്ടില്‍ സ്ക്രാപ്പ് ഇടുകയോ മെയില്‍ അയക്കുകയോ ഒക്കെ ചെയ്യണേ... ഇല്ലെങ്കില്‍ ഞാന്‍ ഇവിടെ കിടന്നു ബോറടിച്ചു മരിക്കും...

എന്ന് നിങ്ങളുടെ സ്വന്തം
പനങ്ങോടന്‍

1 comment:

  1. പ്രിയപ്പെട്ട പനങ്ങോടാ,
    പട്ടിയെ ചെന്നിടിച്ചത് പോട്ടെ, വീഴുമ്പോ അതിന്റെ പുറത്ത് വീഴാതെ അങ്ങോട്ടോ ഇങ്ങോട്ടോ ആയിരുന്നേല്‍ ആ പട്ടി ചത്തുപോകില്ലാരുന്നു :(

    ReplyDelete