എന്റെ ആദ്യ പോസ്റ്റിങ്ങ് ആണ് ഇത്... എല്ലാര്‍ക്കും ബ്ലോഗ് ഉണ്ട്. അപ്പോള്‍ ഞാന്‍ ചിന്തിച്ചു എല്ലാര്‍ക്കും ആകാമെങ്കില്‍ പിന്നെ എന്തുകൊണ്ട് എനിക്കും ഒരെണ്ണം ആയിക്കൂടാ... ആ ചിന്തയില്‍ നിന്നും ഉരിത്തിരിഞ്ഞു വന്നതാണ് എന്റെ ഈ ബ്ലോഗ്. അങ്ങനെ ഞാനും തുടങ്ങി ഒരെണ്ണം. പിന്നെ ബ്ലോഗിന്റെ പേര് കണ്ടു ആരും ഞെട്ടണ്ട.. പനങ്ങോട് എന്നുള്ളത് ഞാന്‍ ജീവിക്കുന്ന എന്റെ കൊച്ചു ഗ്രാമം ആണ്.. വളരെ മനോഹരമായ ഒരു കൊച്ചു പ്രശാന്ത സുന്ദരമായ സ്ഥലം. എല്ലാര്‍ക്കും അറിയാവുന്ന ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കോവളം ബീച്ചിനു അടുത്താണ് ഈ ഗ്രാമം. ആ ഗ്രാമത്തിലെ ഒരു കൊച്ചു വലിയ മനുഷ്യന്‍ ആണ് ഈ പനങ്ങോടന്‍ എന്ന ഞാന്‍... ബാക്കിയൊക്കെ പിന്നെ എഴുതാം, ആദ്യം ബ്ലോഗില്‍ വല്ലതും പതിഞ്ഞാന്നു നോക്കട്ടെ. എന്ന് നിങ്ങളുടെ സ്വന്തം പനങ്ങോടന്‍
ചുമ്മാ... ഒരു നേരമ്പോക്ക്... :)