Skip to main content

Posts

Showing posts from March, 2012

"രക്ഷപ്പെടുകയാണെങ്കില്‍ നീ ഓര്‍ക്കണം ഞാന്‍ നിന്നെ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന്"

ഇന്നലെ ഫെയ്സ്ബുക്കില്‍ കയറിയപ്പോള്‍ കണ്ട പോസ്റ്റാണ്. എന്തുകൊണ്ടോ ഇത് വല്ലാതെ മനസ്സിനെ സ്പര്‍ശിച്ചു. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണോ കള്ളമാണോ എന്നൊന്നും അറിയില്ല. ആരാണ് ഇതിന്റെ യഥാര്‍ത്ഥ അവകാശിയെന്നോ ഒന്നും അറിയില്ല. എങ്കിലും എന്തോ എവിടെയോ നല്ലോണം കൊണ്ടു. അതുകൊണ്ട് ഞാന്‍ അതിനെ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. നിങ്ങളില്‍ പലരും ഈ പോസ്റ്റ്‌ കണ്ടിട്ടുള്ളവരായിരിക്കും. എന്നാലും ഒരിക്കല്‍ക്കൂടി.... ------------------------------------------------------------------------------------------------ ഇത് ജപ്പാനില്‍ ഭൂമി കുലുക്കമുണ്ടായ സമയത്ത് സംഭവിച്ച ഒരു സ്നേഹ നിധിയായ അമ്മയുടെ ത്യാഗത്തിന്റെ കഥ. ഭൂമി കുലുക്കമുണ്ടായ ശേഷം ,രക്ഷാ പ്രവര്‍ത്തനം നടത്തുന്ന സൈനികര്‍ ഒരു യുവതിയുടെ തകര്‍ന്നടിഞ്ഞ വീടിനടുത്തെത്ത്തി അപ്പോള്‍ തകര്‍ന്നടിഞ്ഞ വീടിന്റെ അവശിഷ്ട്ടങ്ങള്‍ക്കിടയിലൂടെ അവര്‍ ആ യുവതിയ്ടെ മൃത ശരീരം കണ്ടു.പക്ഷെ അവളുടെ ആ കിടത്തില്‍ അവര്‍ക്കെന്തോ ഒരു അസ്വാഭാവികത തോന്നി. മുന്നിലേക്ക് ചാഞ്ഞു നിലത്ത് നെറ്റി കുത്തികൊണ്ട്, ഒപ്പം അവളുടെ രണ്ടു കൈ കൊണ്ട് എന്തോ ഒന്നിനെ മാറോട് ചേര്‍ത്ത് പിടിച്ചത്‌ പോലെ. തകര്‍ന്ന...