എല്ലാ വർഷവും ഉള്ളത് തന്നെ, ഒരു മുടക്കവുമില്ലാതെ അത് ഇത്തവണയും കൃത്യമായി വന്നു - ഓണം. പക്ഷെ ഇത്തവണ എന്തിനാണോ എന്തോ വന്നത്, ഒരു പിടിയും കിട്ടുന്നില്ലല്ലോ.. കൂട്ടുകാരുമായി ചുറ്റിയടിക്കാൻ പറ്റൂല്ല, കുടുംബവുമായി പുറത്തു പോവാൻ പറ്റൂല്ല, ഒരു സിനിമയ്ക്ക് പോവാൻ പറ്റൂല്ല, ഓണക്കോടി എടുക്കാൻ പോവാൻ പറ്റൂല്ല, അങ്ങനെ പറ്റൂല്ലാത്തതിന്റെ ലിസ്റ്റ് ഇങ്ങനെ കിടക്കുവാണ് ഈ ഓണക്കാലത്ത്. സംഭവം കാശ് ലാഭം ഉള്ള ഓണക്കാലമാണ് ഇത്തവണ, ഈ പറഞ്ഞതിനൊക്കെ പറ്റുമായിരുന്നെങ്കിൽ എത്ര കാശാ പൊട്ടേണ്ടത്. അതൊക്കെ ലാഭായില്ലേ മറ്റവൻ കാരണം. മറ്റവനോ, അതാരാ ഈ മറ്റവൻ ?? കൊറോണ - അല്ലാതെ വേറെയാരാ ഇപ്പൊ.. അവനല്ലേ താരം.. എല്ലാരേയും ഒരിടത്തും പോവാൻ സമ്മതിക്കാതെ വീട്ടിലിരുത്തിയില്ലേ അവൻ. മിടുക്കൻ. വർഷങ്ങളായി ഓണം സമയത്തു പൂക്കളം ഇടാറുണ്ട് ഞാൻ. കോളേജിൽ, ഓഫീസിൽ, നാട്ടിലെ ക്ലബ്ബിൽ, വീട്ടിൽ.. അങ്ങനെ ഒരുപാട് പൂക്കളങ്ങൾ. ഇത്തവണയും ഒരെണ്ണം ഇട്ടു. പക്ഷെ ഇത്തവണ ഒരു പ്രത്യേകതയുണ്ട് ഈ പൂക്കളത്തിന്. ജീവിതത്തിൽ ആദ്യമായി പൂക്കൾ ക്യാഷ് കൊടുത്തു വാങ്ങാതെ വീടിനു ചുറ്റുവട്ടത്തുള്ള കുറച്ചു പൂക്കൾ എന്റെ മോൾ പറിച്ചോണ്ടു വന്നു അതുകൊണ്ടു ഒരു കുഞ്ഞു പൂക്കളം ഇട...
ചുമ്മാ... ഒരു നേരമ്പോക്ക്... :)