Skip to main content

Posts

Showing posts from 2010

എന്റെ വിരഹം

എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ... കഴിഞ്ഞ കുറച്ചു ദിവസമായി ഞാന്‍ ആലോചിക്കുന്ന ഒരു കാര്യം ഉണ്ട്... എന്താണെന്നല്ലേ...ഞാന്‍ ഇവിടെ ഒരു ബ്ലോഗ്‌ ഉണ്ടാക്കിയിട്ടിട്ട് അതില്‍ ഒന്നും എഴുതുന്നില്ലല്ലോ എന്നുള്ള കാര്യം.. പ്രിയ സുഹൃത്തുക്കളെ, ഞാന്‍ ആദ്യമേ തന്നെ നിങ്ങളോട് പറഞ്ഞിടുണ്ട് എനിക്ക് അങ്ങനെ ഭയങ്കര കാവ്യ ഭാവനയോ സാഹിത്യ ഭാവനയോ ഒന്നും ഇല്ലെന്നുള്ള സത്യം.. അതുകൊണ്ടാണ് ഞാന്‍ നിങ്ങളോട് നിങ്ങളുടെ സ്വന്തം ഭാവനകള്‍ എനിക്ക് അയച്ചു തരാന്‍ പറഞ്ഞത്... ഇതുവരെയായിട്ടും ഒരാള്‍ പോലും എനിക്ക് ഒന്നും അയച്ചു തന്നില്ല എന്നുള്ളതാണ് മറ്റൊരു സത്യം.. അതിനാല്‍ ഇനി ഞാന്‍ തന്നെ സ്വന്തമായി എഴുതാന്‍ തീരുമാനിച്ചു... ഇവിടെ ഞാന്‍ എന്റെ കൂട്ടുകാരുമായി പങ്കു വക്കാന്‍ പോകുന്നത് ഒരു വിരഹത്തെ കുറിച്ചാണ്.. എന്റെ വിരഹം... ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം... 2000-2003 കാലഘട്ടം.. വളരെയധികം സന്തോഷം നിറഞ്ഞ കാലം... എല്ലാ കോളേജ് പിള്ളാരെയും പോലെ ഞാനും അടിച്ചു പൊളിച്ചു നടന്ന കാലം... എനിക്ക് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത നിമിഷങ്ങള്‍ സമ്മാനിച്ച കാലം... എനിക്ക് കുറെ അധികം നല്ല സുഹൃത്തുക്കളെ സമ്മാനിച്ച കാലം.. ഇതെല്ലാം ആയിരുന...

ഓപറേഷന്‍ കഴിഞ്ഞു... ബോറടിക്കുന്നു....

എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ... എന്റെ ഓപറേഷന്‍ കഴിഞ്ഞു ... ഇപ്പോള്‍ വീട്ടില്‍ ചുമ്മാ കിടന്നു വിശ്രമിക്കുന്നു... വിശ്രമിച്ചു വിശ്രമിച്ചു ബോറടിക്കുന്നു .... എന്തിന്റെ ഓപറേഷന്‍ എന്നാണോ കൂട്ടുകാര്‍ ആലോചിക്കുന്നത്... ഒരു പട്ടി വരുത്തി വച്ച അപകടം ആണ് അത്. 2009 ഡിസംബര്‍ 8 - നു ഓഫീസില്‍ നിന്നും രാത്രി 9.30 നു ജോലിയും കഴിഞ്ഞു ഞാന്‍ എന്റെ ബൈക്കില്‍ വീട്ടിലേക്കു വരുമ്പോള്‍ നാഷണല്‍ ഹൈവയില്‍ വച്ച് ഒരു കറുത്ത് തടിച്ച വൃത്തികെട്ട പട്ടി വന്നു എന്റെ ബൈക്കില്‍ ഇടിച്ചു... ബൈക്ക് സൈഡിലേക്കും ഞാന്‍ റോഡിന്റെ മധ്യ ഭാഗത്തേക്കും തെറിച്ചു വീണു. അപ്പോള്‍ എന്തോ ഭാഗ്യത്തിന് ആ സമയത്ത് അത് വഴി വേറെ വണ്ടി ഒന്നും വന്നില്ല... അതുകൊണ്ട് ജീവന്‍ തിരികെ കിട്ടി... അപ്പോള്‍ തന്നെ കുറച്ചു അപ്പുറത്ത് ജോലി ചെയ്തു കൊണ്ട് നിന്ന കുറച്ചു പയ്യന്മാര്‍ ഓടികൂടുകയും എന്നെ ഉടന്‍ തന്നെ അവര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്റെ രണ്ടു കൈ മുട്ടിനും ഒരു കാല്‍ മുട്ടിനും പരിക്ക് ഉണ്ടായിരുന്നു. എന്നാല്‍ എന്റെ വലതുകാലിന് ഒരു ചെറിയ പോറല്‍ പോലും പുറമേ ഇല്ലായിരുന്നു.. പക്ഷെ ആ കാലില്‍ ആണ് നല്ലൊരു പരിക്ക് ഒളിഞ്ഞു ഇരിപ്പുണ്ടായിര...

ചുമ്മാ ഇരിക്കുകയാണോ...എങ്കില്‍ പണി തരാം...

എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ... നിങ്ങള്‍ ചുമ്മാ ഇരിക്കുകയാണോ... എങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ ഒരു ഉഗ്രന്‍ പണി തരാം. പക്ഷെ ആദ്യം നിങ്ങള്‍ക്ക് സ്വന്തമായി ഭാവന ഉണ്ടോ എന്നറിയണം.. അതിനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം.. ആദ്യം നിങ്ങളുടെ കൈയിലുള്ള കഥകള്‍, കവിതകള്‍, നോവലുകള്‍, യാത്രാ വിവരണങ്ങള്‍, ഫലിതങ്ങള്‍ തുടങ്ങി എന്ത് ചപ്പു ചവറും എനിക്ക് അയച്ചു തരണം.. ഞാന്‍ അവയെല്ലാം വായിച്ചു നോക്കി കൊള്ളാമെങ്കില്‍ എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കും. ആരും പേടിക്കണ്ടാ... ഞാന്‍ എന്റെ സ്വന്തം പേരില്‍ തന്നെ പ്രസിദ്ധീകരിച്ചു നിങ്ങളെ അമ്പരപ്പിക്കുന്നതായിരികും. പിന്നെ നിങ്ങള്‍ക്ക് നിര്‍ബന്ധം ആണെങ്കില്‍ മാത്രം നിങ്ങളുടെ പേരും കൂടി ഏതെങ്കിലും സൈഡില്‍ ചെറുതായി വച്ചേക്കാം. നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം, നിങ്ങളുടെ കഥകളും കവിതകളും നോവലുമൊക്കെ നിങ്ങള്‍ എത്ര കാലം ഒറ്റക്കിരുന്നു വായിച്ചു ബോറടിക്കും. ബാക്കി ഉള്ളവര്‍ക്കിട്ടും ഒരു പണി കൊടുക്കണ്ടേ.. അതിനുള്ള ഒരു സുവര്‍ണ്ണ അവസരം ആണ് നിങ്ങള്‍ക്ക് സംജാതമായിരിക്കുന്നത്.. ആ അവസരം കളഞ്ഞു കുളിക്കാതെ മുതലാക്കു... കുറിപ്പ് :- എന്നെപ്പോലെ സ്വന്തമായി എഴുതാന്‍ അറിഞ്ഞൂടാത്തവ...

അങ്ങനെ ഞാനും തുടങ്ങി ഒരെണ്ണം

എന്റെ ആദ്യ പോസ്റ്റിങ്ങ്‌ ആണ് ഇത്... എല്ലാര്‍ക്കും ബ്ലോഗ്‌ ഉണ്ട്. അപ്പോള്‍ ഞാന്‍ ചിന്തിച്ചു എല്ലാര്‍ക്കും ആകാമെങ്കില്‍ പിന്നെ എന്തുകൊണ്ട് എനിക്കും ഒരെണ്ണം ആയിക്കൂടാ... ആ ചിന്തയില്‍ നിന്നും ഉരിത്തിരിഞ്ഞു വന്നതാണ്‌ എന്റെ ഈ ബ്ലോഗ്‌. അങ്ങനെ ഞാനും തുടങ്ങി ഒരെണ്ണം. പിന്നെ ബ്ലോഗിന്റെ പേര് കണ്ടു ആരും ഞെട്ടണ്ട.. പനങ്ങോട് എന്നുള്ളത് ഞാന്‍ ജീവിക്കുന്ന എന്റെ കൊച്ചു ഗ്രാമം ആണ്.. വളരെ മനോഹരമായ ഒരു കൊച്ചു പ്രശാന്ത സുന്ദരമായ സ്ഥലം. എല്ലാര്‍ക്കും അറിയാവുന്ന ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കോവളം ബീച്ചിനു അടുത്താണ് ഈ ഗ്രാമം. ആ ഗ്രാമത്തിലെ ഒരു കൊച്ചു വലിയ മനുഷ്യന്‍ ആണ് ഈ പനങ്ങോടന്‍ എന്ന ഞാന്‍... ബാക്കിയൊക്കെ പിന്നെ എഴുതാം, ആദ്യം ബ്ലോഗില്‍ വല്ലതും പതിഞ്ഞാന്നു നോക്കട്ടെ. എന്ന് നിങ്ങളുടെ സ്വന്തം പനങ്ങോടന്‍