Skip to main content

എന്റെ വിരഹം

എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ...

കഴിഞ്ഞ കുറച്ചു ദിവസമായി ഞാന്‍ ആലോചിക്കുന്ന ഒരു കാര്യം ഉണ്ട്... എന്താണെന്നല്ലേ...ഞാന്‍ ഇവിടെ ഒരു ബ്ലോഗ്‌ ഉണ്ടാക്കിയിട്ടിട്ട് അതില്‍ ഒന്നും എഴുതുന്നില്ലല്ലോ എന്നുള്ള കാര്യം..
പ്രിയ സുഹൃത്തുക്കളെ, ഞാന്‍ ആദ്യമേ തന്നെ നിങ്ങളോട് പറഞ്ഞിടുണ്ട് എനിക്ക് അങ്ങനെ ഭയങ്കര കാവ്യ ഭാവനയോ സാഹിത്യ ഭാവനയോ ഒന്നും ഇല്ലെന്നുള്ള സത്യം.. അതുകൊണ്ടാണ് ഞാന്‍ നിങ്ങളോട് നിങ്ങളുടെ സ്വന്തം ഭാവനകള്‍ എനിക്ക് അയച്ചു തരാന്‍ പറഞ്ഞത്... ഇതുവരെയായിട്ടും ഒരാള്‍ പോലും എനിക്ക് ഒന്നും അയച്ചു തന്നില്ല എന്നുള്ളതാണ് മറ്റൊരു സത്യം.. അതിനാല്‍ ഇനി ഞാന്‍ തന്നെ സ്വന്തമായി എഴുതാന്‍ തീരുമാനിച്ചു...

ഇവിടെ ഞാന്‍ എന്റെ കൂട്ടുകാരുമായി പങ്കു വക്കാന്‍ പോകുന്നത് ഒരു വിരഹത്തെ കുറിച്ചാണ്.. എന്റെ വിരഹം...

ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം... 2000-2003 കാലഘട്ടം.. വളരെയധികം സന്തോഷം നിറഞ്ഞ കാലം... എല്ലാ കോളേജ് പിള്ളാരെയും പോലെ ഞാനും അടിച്ചു പൊളിച്ചു നടന്ന കാലം... എനിക്ക് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത നിമിഷങ്ങള്‍ സമ്മാനിച്ച കാലം... എനിക്ക് കുറെ അധികം നല്ല സുഹൃത്തുക്കളെ സമ്മാനിച്ച കാലം.. ഇതെല്ലാം ആയിരുന്നു എന്റെ കോളേജ് വിദ്യാഭ്യാസ കാലം.. എന്റെ ക്ലാസ്സില്‍ ഇരുപത്തിമൂന്ന്‍ കുട്ടികള്‍ ഉണ്ടായിരുന്നു... എല്ലാവരുമായും വളരെയധികം സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ഞാന്‍ എപ്പോളും ശ്രദ്ധിച്ചിരുന്നു... എല്ലാവര്‍ക്കും എന്നെ വളരെയധികം ഇഷ്ടമായിരുന്നു... അതുപോലെ തന്നെ എനിക്ക് അവരോടും... അങ്ങനെ ഞാന്‍ എന്റെ കൂട്ടുകാരന്മാരോടും കൂട്ടുകാരികളോടും അടിച്ചു പൊളിച്ചു സന്തോഷത്തോടെ കഴിയുന്ന ആ കാലത്താണ് ഈ സംഭവം നടക്കുന്നത്... ഇന്നുവരെ ഞാന്‍ നിങ്ങളോട് ആരോടും ഈ സംഭവത്തെ കുറിച്ച് പറഞ്ഞിട്ടില്ല... അതുകൊണ്ട് ആദ്യം നിങ്ങള്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല.. നിങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളതും പരിചയപ്പെട്ടിട്ടുള്ളതും ആയ ഒരു പനങ്ങോടന്‍ അല്ല ഞാനെന്നു നിങ്ങള്‍ക്ക് തോന്നും... സത്യം...

ഞാന്‍ ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുന്ന കാലം. അപ്പോഴേക്കും ഞാന്‍ എന്റെ കോളേജില്‍ സാമാന്യം അറിയപ്പെടുന്ന ഒരാള്‍ ആയി മാറികഴിഞ്ഞിരുന്നു. ആ വര്‍ഷം കോളേജ് ഡേ നടക്കുന്ന സമയത്താണ് എല്ലാവരെയും അമ്പരപ്പിക്കുന്ന ഈ സംഭവം നടന്നത്. കോളേജ് ഡേ എന്ന് പറയുമ്പോള്‍ തന്നെ നമുക്കെല്ലാം വളരെയധികം ആവേശം ഉണ്ടാവുമായിരുന്നു അന്ന്. ആ വര്‍ഷം കോളേജ് ഡേ അനുബന്ധിച്ച് ചില മത്സരങ്ങള്‍ ഉണ്ടായിരുന്നു. എല്ലാവരും മിക്കവാറും ഉള്ള എല്ലാ പരിപാടിക്കും ചുമ്മാ എങ്കിലും ഒരു രസത്തിനു പേര് കൊടുക്കും. അക്കൂട്ടത്തില്‍ ഞാനും ഒരു മത്സരത്തിനു പേര് കൊടുത്തു. അതാണ്‌ കഥാ രചനാ മത്സരം... ഒന്നും എഴുതാന്‍ അറിയില്ലാ. എങ്കിലും ചുമ്മാ പേര് കൊടുത്തു. ഒരു രസം...അങ്ങനെ കഥാ രചനക്ക് ഞാനും ചെന്നിരുന്നു. ഒരു വലിയ ഹാളില്‍ ആണ് മത്സരം നടക്കുന്നത്. ചെന്ന് കയറിയപ്പോള്‍ കണ്ണ് തള്ളിപ്പോയി... ഫൈനല്‍ പരീക്ഷ എഴുതാന്‍ പിള്ളേര്‍ വന്നിരിക്കുന്നതുപോലെയുള്ള ആള്‍ക്കൂട്ടം. എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയി. കയറണോ വേണ്ടേ... അറിഞ്ഞൂടാ... ഒടുവില്‍ തീരുമാനിച്ചു... എന്തായാലും വന്നതല്ലേ, എഴുതിക്കളയാം... അങ്ങനെ ഞാനും ഒരു കസേരയില്‍ എന്തും വരട്ടെയെന്ന് കരുതി ഇരുന്നു. അപ്പോഴതാ വരുന്നു... കഥാ രചനാ മത്സരത്തിനുള്ള വിഷയം. എന്റെ വിരഹം... ആദ്യമേ തള്ളിയ കണ്ണ് ഒരുവിധം ശരിയാക്കി വച്ചിട്ടാണ് ഹാളില്‍ ഇരുന്നത് തന്നെ.. വിഷയം കേട്ടതും ആ കണ്ണുകള്‍ വീണ്ടും തള്ളി... എഴുതണോ... എങ്കില്‍ എന്ത് എഴുതും... ആ... അറിഞ്ഞൂടാ... കുറച്ചു നേരം ചുമ്മാ ഇരുന്നു... വിരഹം എന്നാ വാക്ക് കേട്ടിട്ടുള്ളതല്ലാതെ അതിനെക്കുറിച്ച്‌ എഴുതാനൊന്നും അറിയില്ലാ... ഒടുവില്‍ എവിടന്നാണെന്ന് അറിയില്ല... എന്തൊക്കെയോ എഴുതാന്‍ തുടങ്ങി... എഴുതി തുടങ്ങിയപ്പോള്‍ പിന്നെ ഹരം ആയി... എഴുതി എഴുതി ഞാന്‍ പണ്ടാരം അടങ്ങി... പഴയ സിനിമാ കഥയും അന്നത്തെ വര്‍ത്തമാന കാല സംഭവങ്ങളും വച്ച് ഒരു അലക്കലക്കി... ഒടുവില്‍ ഫലം വന്നപ്പോള്‍ എല്ലാരും ഞെട്ടി.... കൂടെ ഞാനും... നേരത്തെ തള്ളിയ എന്റെ കണ്ണുകള്‍ വീണ്ടും വീണ്ടും തള്ളി... ഒപ്പം എന്റെ കൂട്ടുകാരുടെ കണ്ണുകളും... എനിക്ക് ഒന്നാം സമ്മാനം അടിച്ചു....
അന്ന് ഞാന്‍ നിറുത്തിയതാണ് എന്തെങ്കിലും എഴുതുന്നത്‌... പിന്നെ ഇപ്പോളാണ് എഴുതുന്നത്‌.... ഇതാണ് എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ എന്റെ വിരഹം... !!!


എന്ന് നിങ്ങളുടെ സ്വന്തം
പനങ്ങോടന്‍

Comments

  1. പനങ്ങോട അന്ന് എഴുത്ത് നിറുത്തിയതു നന്നായി.....
    ഇല്ലേ ഇന്ന് ഇത് എഴുതാന്‍ പറ്റുമായിരുന്നോ....
    അടുത്ത തവണ അന്നത്തെ ആ വിരഹം തന്നെ ആയ്ക്കോട്ടെ ബ്ലോഗ് വിഷയം‌....

    ReplyDelete
  2. nee avide vachu ingane oru kadha ezhuthiya kaaryam njanarinjilledaaa .... enikku thonnunnathu ithu nee maathre arinjittulllooo ennnaanu.... :)

    ReplyDelete

Post a Comment

Popular posts from this blog

അവനും അവളും

അവനും അവളും. അവരെ രണ്ടുപേരെയും എനിക്ക് വളരെ നന്നായി അറിയാം. അവനെയാണോ അവളെയാണോ എനിക്ക് ഏറ്റവും കൂടുതല്‍ നന്നായി അറിയാവുന്നതെന്ന് ചോദിച്ചാല്‍, ഉത്തരമില്ല ആരെയാണെന്ന്. ജനിച്ച നാള്‍ മുതല്‍ ഞാന്‍ കൂടെ കൊണ്ട് നടക്കുന്നതാണു അവനെ. ഇന്നുവരെ ഈ നിമിഷം വരെ നമ്മള്‍ പിരിഞ്ഞിരുന്നിട്ടില്ല. പക്ഷെ അവളെ ഞാന്‍ പരിചയപ്പെട്ടിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അന്നാണ് അവനും അവളും പരസ്പരം കാണുന്നത്, അവന് അവളെയും അവള്‍ക്ക് അവനെയും ഇഷ്ടമാണെന്ന് പറയുന്നത്. അതിനു ശേഷം അവര്‍ തമ്മില്‍ ഒരുപാട് അടുത്തു. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറഞ്ഞു. മനസ്സില്‍ വിഷമമോ സന്തോഷമോ എന്തുണ്ടായാലും അവര്‍ പരസ്പരം പങ്കുവച്ചു. അല്പം പോലും പിശുക്ക് അവര്‍ അതില്‍ കാണിച്ചില്ല. കാലക്രമേണ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി. അവന്‍ ആരെയെങ്കിലും ഇത്രക്ക് സ്നേഹിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, ഇനി ആരെയെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ പറ്റുമോ എന്നും എനിക്കറിയില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് അവന് അവളെ. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും സത്യം അതാണ്‌. അവള്‍ക്ക് അവനോടും അങ്ങനെ തന്നെയാണ്. ഞാന്‍ എന്തിനാണ് അവരെക്കുറിച്ച് എഴുതുന്നതെന്...

മാണിക്യക്കല്ല്

ഇന്ന് രാവിലെ അനുവും(എന്റെ ഭാര്യ) ഞാനും കൂടി ഓഫീസിലേക്ക് പോകുന്ന വഴിക്ക്, ഈഞ്ചക്കല്‍ കഴിഞ്ഞപ്പോള്‍ ഒരു സിനിമ പോസ്റ്റര്‍ കണ്ടു. കണ്ടപ്പോള്‍ തന്നെ അത് നമ്മള്‍ക്ക് ഇഷ്ടപ്പെട്ടു. പ്രിഥ്വിരാജ് ഒരു കണ്ണടയൊക്കെ വച്ച് മുണ്ടൊക്കെ ഉടുത്ത് നില്‍ക്കുന്ന ഒരു മനോഹരമായ പോസ്റ്റര്‍. നോക്കിയപ്പോള്‍ സിനിമയുടെ പേര് മാണിക്യക്കല്ല് എന്നാണെന്നും അത് ഇന്നാണ് റിലീസ് ചെയ്യുന്നതെന്നും മനസ്സ്ലായി. അപ്പോള്‍ തന്നെ ഞാന്‍ അവളോട്‌ ചുമ്മാ ഒന്ന് ചോദിച്ചു നോക്കി, ഇന്ന് വൈകുന്നേരം നമുക്ക് ഈ സിനിമയ്ക്കു പോയാലോ എന്ന്. അത് ചോദിച്ചപ്പോള്‍ അവളുടെ മുഖത്തുണ്ടായ സന്തോഷം കാണണം. ഒരു നൂറു വാട്ട് ഹാലോജെന്‍ കത്തിയതുപോലെ ഉണ്ടായിരുന്നു. പിന്നെ അവളെ അവളുടെ ഓഫീസില്‍ ആക്കിയതിന് ശേഷം ഞാന്‍ എന്റെ ഓഫീസില്‍ എത്തി. സിനിമയ്ക്കു പോണം. പക്ഷെ എങ്ങനെ പോകും. ഇന്നല്ലേ റിലീസിംഗ് ദിവസം. എങ്ങനെ ടിക്കറ്റ്‌ എടുക്കും, ആര് ടിക്കറ്റ്‌ എടുക്കും. വൈകുന്നേരം ഒരു കല്യാണത്തിനും പോണം. എന്ത് ചെയ്യും. അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോളാണ് ഒരു ദൈവ ദൂതനെപോലെ വിനു പറഞ്ഞത് അവന്‍ ടിക്കറ്റ്‌ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്തു തരാമെന്നു. ഇത് കേട്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം കാണണം. ഇവി...

ആനകളുടെ നീരാട്ട് കണ്ടുകൊണ്ടൊരു ബോട്ട് യാത്ര

 "സാധാരണ ബോട്ട് യാത്രയിൽ മൃഗങ്ങളെ ധാരാളമായി കാണാറുണ്ട്, എന്നാൽ ആനകൾ നീന്തി ഒരു കരയിൽ നിന്നും മറുകരയിലേക്ക് പോവുന്നത് വളരെ വിരളമായി മാത്രേ കാണാൻ പറ്റു. അത് നിങ്ങൾക്ക് ഇപ്പൊ കാണാം.. ആരും ബഹളം വയ്ക്കരുത്.. ദേ അങ്ങോട്ട് നോക്കിക്കേ" ബോട്ടിലെ ജീവനക്കാരൻ ചേട്ടൻ അത് പറഞ്ഞപ്പോൾ ആണ് നമ്മൾ കുറച്ചു ദൂരെയായി ആ കാഴ്ച കണ്ടത്, ഒരു കൂട്ടം ആനകൾ വെള്ളത്തിലൂടെ നീന്തി അപ്പുറത്തെ കരയിലേക്ക് പോവുന്നു.  തേക്കടി ജലാശയത്തിലൂടെയുള്ള എന്റെ മൂന്നാമത്തെ ബോട്ട് യാത്രയാണ് ഇത്. പക്ഷെ ഇന്നുവരെ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ലായിരുന്നു. ഇത്തവണ എന്തുകൊണ്ടും ഭാഗ്യമുള്ള ദിവസമായിരുന്നു. കാരണം ബോട്ടിൽ കേറാൻ വേണ്ടി നിൽക്കുമ്പോൾ തന്നെ അപ്പുറത്തെ കരയിൽ ഏഴോളം ആനകളും കുട്ടിയാനകളും വെള്ളം കുടിക്കാൻ വേണ്ടി വന്നിട്ടുണ്ടായിരുന്നു, കൂടാതെ കാട്ടുപോത്തുകൾ, മ്ലാവുകൾ ഇങ്ങനെ ഒരുപാടു മൃഗങ്ങളെ ബോട്ട് യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ കാണാൻ പറ്റി. തേക്കടി ജലാശയത്തിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവമാണ് എല്ലായ്പ്പോഴും സമ്മാനിക്കുന്നത്. എന്റെ ആദ്യത്തെ യാത്ര ഏകദേശം 12 വർഷങ്ങൾക്കു മുൻപായിരുന്നു. രണ്ടാമത്തേത് ഫെബ്രുവരി 2021 ലും മൂന്നാമത്തേത്...