എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ... കഴിഞ്ഞ കുറച്ചു ദിവസമായി ഞാന്‍ ആലോചിക്കുന്ന ഒരു കാര്യം ഉണ്ട്... എന്താണെന്നല്ലേ...ഞാന്‍ ഇവിടെ ഒരു ബ്ലോഗ് ഉണ്ടാക്കിയിട്ടിട്ട് അതില്‍ ഒന്നും എഴുതുന്നില്ലല്ലോ എന്നുള്ള കാര്യം.. പ്രിയ സുഹൃത്തുക്കളെ, ഞാന്‍ ആദ്യമേ തന്നെ നിങ്ങളോട് പറഞ്ഞിടുണ്ട് എനിക്ക് അങ്ങനെ ഭയങ്കര കാവ്യ ഭാവനയോ സാഹിത്യ ഭാവനയോ ഒന്നും ഇല്ലെന്നുള്ള സത്യം.. അതുകൊണ്ടാണ് ഞാന്‍ നിങ്ങളോട് നിങ്ങളുടെ സ്വന്തം ഭാവനകള്‍ എനിക്ക് അയച്ചു തരാന്‍ പറഞ്ഞത്... ഇതുവരെയായിട്ടും ഒരാള്‍ പോലും എനിക്ക് ഒന്നും അയച്ചു തന്നില്ല എന്നുള്ളതാണ് മറ്റൊരു സത്യം.. അതിനാല്‍ ഇനി ഞാന്‍ തന്നെ സ്വന്തമായി എഴുതാന്‍ തീരുമാനിച്ചു... ഇവിടെ ഞാന്‍ എന്റെ കൂട്ടുകാരുമായി പങ്കു വക്കാന്‍ പോകുന്നത് ഒരു വിരഹത്തെ കുറിച്ചാണ്.. എന്റെ വിരഹം... ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം... 2000-2003 കാലഘട്ടം.. വളരെയധികം സന്തോഷം നിറഞ്ഞ കാലം... എല്ലാ കോളേജ് പിള്ളാരെയും പോലെ ഞാനും അടിച്ചു പൊളിച്ചു നടന്ന കാലം... എനിക്ക് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത നിമിഷങ്ങള്‍ സമ്മാനിച്ച കാലം... എനിക്ക് കുറെ അധികം നല്ല സുഹൃത്തുക്കളെ സമ്മാനിച്ച കാലം.. ഇതെല്ലാം ആയിരുന...
ചുമ്മാ... ഒരു നേരമ്പോക്ക്... :)