മണ്‍സൂണ്‍... അതിനു എത്ര മാത്രം സൗന്ദര്യം ഉണ്ടെന്നു ഇപ്പോളാണ് എനിക്ക് മനസ്സിലായത്. അത് മനസ്സിലാക്കിച്ചു തന്നതാവട്ടെ ആലപ്പുഴ കായലിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയും. മഴയും കായലും ഒത്തുചേരുമ്പോള്‍ ഉണ്ടാവുന്ന സൗന്ദര്യം പറഞ്ഞരിയിക്കുവാനോ എഴുതി ഫലിപ്പിക്കുവാണോ പറ്റാത്ത ഒന്നാണ്. അത് നമ്മള്‍ സ്വയം അനുഭവിച്ചു തന്നെ അറിയണം. സഞ്ചാരം ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തി, പ്രകൃതിയെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി തീര്‍ച്ചയായും ഇങ്ങനെ ഒരു യാത്ര നടത്തിയിരിക്കണം. ഇല്ലെങ്കില്‍ അയാള്‍ അവയെ ഇഷ്ട്ടപ്പെടുന്നു എന്ന് പറയുന്നത് പൂര്‍ണ്ണമാവില്ല. മൺസൂണിന്റെ വശ്യത അറിയാന്‍ ഏറ്റവും നല്ല മാര്‍ഗമായും എനിക്ക് തോന്നുന്നത് ഇങ്ങനെയുള്ള യാത്രകളാണ്. ഞാന്‍ ഒരു നല്ല സഞ്ചാരിയോ പ്രകൃതി സ്നേഹിയോ അല്ല, എന്നിട്ടും ഈ കായല്‍ യാത്ര എന്നെ വളരെയധികം ആകര്‍ഷിച്ചു. (ഞാനൊരു നല്ല എഴുത്തുകാരനും അല്ല.. അതും എനിക്കറിയാം) ഈ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്നത് എന്റെ മൂന്നു കൂട്ടുകാരും അവരുടെ കുടുംബവും പിന്നെ എന്റെ എല്ലാമെല്ലാമായ എന്റെ ഭാര്യയും. അങ്ങനെ മൊത്തം ഒന്‍പതുപേര്‍. രണ്ടു കാറുകളില്‍ ആണ് നമ്മള്‍ തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചത്. ഏകദേശം ഉച്ചക്ക്...
ചുമ്മാ... ഒരു നേരമ്പോക്ക്... :)