ഇന്ന് രാവിലെ ഓഫീസില്‍ മര്യാദക്ക് ജോലി ചെയ്തോണ്ട് ഇരുന്നപ്പോള്‍ ഒരു പത്തര മണിയായപ്പോള്‍ റിസെപ്ഷനില്‍ എന്തോ ബഹളം കേട്ടു. ചെന്ന് നോക്കിയപ്പോള്‍ നമ്മുടെ എച്ചാര്‍ സോഫിയും കൂട്ടരും. കാര്യം കേട്ടു കഴിഞ്ഞപ്പോള്‍ ചിരിക്കണോ ഓടണോ എന്നറിയാന്‍ പാടില്ലാത്ത ഒരു അവസ്ഥ. സത്യം പറയാല്ലോ, ചിരിച്ചു പോയി. കാര്യം നിങ്ങള്‍ക്കും അറിയണ്ടേ. നമ്മുടെ നിള ബില്ടിങ്ങില്‍ ആരോ ഒരു ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അതിനകത്ത് ബോംബ് ആണെന്ന്. കേട്ടില്ലേ പൂരം. ഇതുവരെ ഒരു നാടന്‍ ബോംബ് പോലും കണ്ടിട്ടില്ലാത്ത ഞാന്‍ ചിരിച്ചു, പൊട്ടിച്ചിരിച്ചു. ഒരു അവഞ്ജയോടെ ഇതിനെ കൊഞ്ഞനം കുത്തി കാണിച്ചിട്ട് വീണ്ടും ഞാന്‍ ജോലിചെയ്യാന്‍ തുടങ്ങി. അപ്പോഴാണ് പറയുന്നത് സംഭവം സത്യം ആണെന്ന്. അപ്പോള്‍ മനസ്സില്‍ കുറച്ചു പേടിയൊക്കെ തോന്നാതിരുന്നില്ല. എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ നമ്മള്‍ എല്ലാരും പുറത്തേക്കു ഇറങ്ങി. നോക്കുമ്പോള്‍ എന്താ കഥ, നിളയിലെ എല്ലാ ഓഫീസിലെയും എല്ലാ ജീവനക്കാരും കെട്ടിടത്തിനു വെളിയിലേക്ക് ഇറങ്ങുന്നു. പക്ഷെ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. ഒറ്റ ഒരുത്തന്റെ / ഒരുത്തിയുടെ മുഖത്ത് സ്വല്പം പോലും ഭയം കണ്ടില്ല. കുറച്ചു സമയം ജോലി ചെയ...
ചുമ്മാ... ഒരു നേരമ്പോക്ക്... :)