Skip to main content

Posts

Showing posts from July, 2012

തലശ്ശേരിയിലേക്ക് ഒരു യാത്ര

യാത്ര പുറപ്പെടുമ്പോള്‍ എവിടെയൊക്കെയാണ് പോകേണ്ടതെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു. എങ്കിലും ഒരു കാര്യം ഉറപ്പായിരുന്നു, അനുവിനെയും (എന്റെ ഭാര്യ) കൊണ്ട് എവിടെയെങ്കിലുമൊക്കെ ഒന്ന് ചുമ്മാ ചുറ്റിയടിക്കണം. കാരണം കുറെ ദിവസമായി അവളെയുംകൊണ്ട് എങ്ങോട്ടെങ്കിലുമൊക്കെ പോയിട്ട്. അവള്‍ക്കും ആഗ്രഹമുണ്ടെന്ന് എനിക്കറിയാം. തലശ്ശേരിയില്‍ ഒരു കല്യാണത്തിന് പോയതാണ്. ഏകദേശം ഉച്ചയോടെ തന്നെ കല്യാണവും സദ്യ ഉണ്ണലും കഴിഞ്ഞു. ഇനിയാണ് യാത്ര പുറപ്പെടെണ്ടത്. എങ്ങോട്ടാണ്.. ആ... അറിയില്ല. ഒന്നുമാത്രം അറിയാം. പറശ്ശിനിക്കടവ് പോണം. ഞാന്‍ മുന്‍പ് രണ്ടു പ്രാവശ്യം അവിടെ പോയിട്ടുണ്ട്. എങ്ങനെ പോകും അങ്ങോട്ട്‌? ഒരു കാര്‍ പിടിച്ചു പോവാം. കൂടെ വരാന്‍ നാലുപേരെ കൂടി കിട്ടി. താമസിച്ചിരുന്ന ഹോട്ടെലില്‍ നിന്ന് തന്നെ ഒരു നമ്പര്‍ ഒപ്പിച്ചു വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കാര്‍ എത്തി. ഒരു മഹിന്ദ്ര ക്സൈലോ. അങ്ങനെ നമ്മള്‍ എല്ലാരും കൂടി യാത്ര തിരിച്ചു. പോകുന്ന വഴിക്കുള്ള സ്ഥലങ്ങളൊക്കെ നമ്മുടെ ഡ്രൈവര്‍ ചേട്ടന്‍ വളരെ നന്നായി വിവരിച്ചു തരുന്നുണ്ട്. നമ്മള്‍ ആദ്യം പോയത് പയ്യാമ്പലം ബീച്ചിലേക്ക് ആയിരുന്നു. ലോകം കണ്ട മഹാന്മാരായ കമ്മ്യൂണിസ്റ്റ്‌ ...