സാധാരണ എല്ലാരും അവര്‍ നടത്തിയ യാത്രകളെക്കുറിച്ചും ആ യാത്രകളില്‍ അവര്‍ കണ്ട സ്ഥലങ്ങളെക്കുറിച്ചും അവയുടെ സൗന്ദര്യത്തെക്കുറിച്ചുമൊക്കെ ഒരുപാട് കാര്യങ്ങള്‍ എഴുതിക്കാണാറുണ്ട്. ഞാനും ചിലപ്പോഴൊക്കെ അങ്ങനെ ശ്രമിക്കാറുണ്ട്, പക്ഷെ ഒരുപാടൊന്നും എഴുതിയിട്ടില്ല എന്നതാണ് സത്യം. ഓരോ തവണ യാത്ര പുറപ്പെടുന്നതിനു മുന്‍പും വിചാരിക്കും യാത്രയെക്കുറിച്ച് ബ്ലോഗില്‍ എഴുതണമെന്ന്. ഒരിക്കലും അത് നടക്കാറില്ല. മടിയാണ് അതിനു പ്രധാന കാരണം. പിന്നെ യാത്രയില്‍ എടുത്ത എതെങ്കിലുമൊക്കെ നല്ല ഫോട്ടോസ് ഉണ്ടെങ്കില്‍ അതിനെ എടുത്ത് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത് ലൈക്കുകളുടെ എണ്ണം കൂട്ടാനുള്ള ആവേശവും. ഇത് രണ്ടുമാണ് ബ്ലോഗ് എഴുതാതിരിക്കാനുള്ള കാരണങ്ങള്‍. അതുകൊണ്ട് ഇത്തവണ യാത്ര പുറപ്പെടുമ്പോള്‍ ബ്ലോഗ് എഴുതുന്നതിനെക്കുറിച്ച് ചിന്തിച്ചതുപോലും ഇല്ലായിരുന്നു. പക്ഷെ പതിവിനു വിപരീതമായി ഇത്തവണത്തെ യാത്ര എന്നെക്കൊണ്ട് എഴുതിച്ചിരിക്കുന്നു. അതിനു കാരണം യാത്രയിലുണ്ടായ ചില കാര്യങ്ങളാണ്. ടെക്നോപാര്‍ക്കില്‍ നിന്നും മൂന്നാര്‍ വഴി വാല്‍പ്പാറ, അവിടന്ന് ആതിരപ്പള്ളി വഴി തിരകെ വരിക ഇതായിരുന്നു നമ്മുടെ ഇത്തവണത്തെ യാത്രാ റൂട്ട്. പതിവുപോലെ നമ്മള്‍ അ...
ചുമ്മാ... ഒരു നേരമ്പോക്ക്... :)