ഒരു ചോദ്യം ചോദിച്ചാൽ ആത്മാർഥമായ ഒരുത്തരം തരാൻ താങ്കൾക്ക് കഴിയുമോ ? ചോദ്യം ഇതാണ്.. " നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് 'എന്റെ സുഹൃത്ത്' എന്നവകാശപ്പെടാൻ എത്രപേർ ഉണ്ട്.... ഒരാളെങ്കിലും ഉണ്ടോ ? " ഒരാൾക്ക് അയാളുടെ ജീവിതത്തിൽ അനവധി പരിചയക്കാർ ഉണ്ടാവും. പക്ഷെ അവരൊന്നും നല്ല സുഹൃത്തുക്കൾ ആവില്ല. ഒരു ഹോട്ടലിൽ തുടർച്ചയായി രണ്ടു ദിവസം ഭക്ഷണം കഴിക്കാൻ പോയാൽ നമുക്ക് അവിടെ പരിചയക്കാരെ കിട്ടും, ഒരു ബസിൽ യാത്ര ചെയ്യുമ്പോളും നമുക്ക് പരിചയക്കാരെ കിട്ടും, ഒരു സിനിമക്ക് ടിക്കെറ്റെടുക്കാൻ ക്യു നിൽക്കുമ്പോൾ മുന്നിലും പിന്നിലും നില്ക്കുന്നവരെ നമ്മൾ പരിചയപ്പെട്ടെന്നിരിക്കും. പക്ഷെ ഇവരെല്ലാം പരിചയക്കാർ മാത്രമാണ്, നല്ല സുഹൃത്തുക്കളല്ല. അപ്പോൾ പിന്നെ ആരാണവർ ? ആരാണീ യഥാർത്ഥ സുഹൃത്തുക്കൾ ? ഏതൊരു പ്രതിസന്ധി ഘട്ടത്തിലും കൂടെ നിൽക്കുന്നവൻ, ഏതാവശ്യത്തിനും കൂടെ നിൽക്കുന്നവൻ, ഒരു സമൂഹം മൊത്തം തനിക്കെതിരെ നിന്നാലും തന്നെ പിന്നിലേക്ക് മാറ്റി നിർത്തി തനിക്കു വേണ്ടി അവരുടെ മുന്നിൽ നെഞ്ചും വിരിച്ചു നിന്ന് തന്നെ സംരക്ഷിക്കുന്നവൻ, സ്വന്തം കുടുംബത്തിൽ നിന്നും പുറത്താക്കിയാലും അവന്റെ കുടുംബത്തിന്റെ വാത...
ചുമ്മാ... ഒരു നേരമ്പോക്ക്... :)