ഒരു ചോദ്യം ചോദിച്ചാൽ ആത്മാർഥമായ ഒരുത്തരം തരാൻ താങ്കൾക്ക് കഴിയുമോ ? ചോദ്യം ഇതാണ്..
" നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് 'എന്റെ സുഹൃത്ത്' എന്നവകാശപ്പെടാൻ എത്രപേർ ഉണ്ട്.... ഒരാളെങ്കിലും ഉണ്ടോ ? "
ഒരാൾക്ക് അയാളുടെ ജീവിതത്തിൽ അനവധി പരിചയക്കാർ ഉണ്ടാവും. പക്ഷെ അവരൊന്നും നല്ല സുഹൃത്തുക്കൾ ആവില്ല. ഒരു ഹോട്ടലിൽ തുടർച്ചയായി രണ്ടു ദിവസം ഭക്ഷണം കഴിക്കാൻ പോയാൽ നമുക്ക് അവിടെ പരിചയക്കാരെ കിട്ടും, ഒരു ബസിൽ യാത്ര ചെയ്യുമ്പോളും നമുക്ക് പരിചയക്കാരെ കിട്ടും, ഒരു സിനിമക്ക് ടിക്കെറ്റെടുക്കാൻ ക്യു നിൽക്കുമ്പോൾ മുന്നിലും പിന്നിലും നില്ക്കുന്നവരെ നമ്മൾ പരിചയപ്പെട്ടെന്നിരിക്കും. പക്ഷെ ഇവരെല്ലാം പരിചയക്കാർ മാത്രമാണ്, നല്ല സുഹൃത്തുക്കളല്ല.
അപ്പോൾ പിന്നെ ആരാണവർ ? ആരാണീ യഥാർത്ഥ സുഹൃത്തുക്കൾ ? ഏതൊരു പ്രതിസന്ധി ഘട്ടത്തിലും കൂടെ നിൽക്കുന്നവൻ, ഏതാവശ്യത്തിനും കൂടെ നിൽക്കുന്നവൻ, ഒരു സമൂഹം മൊത്തം തനിക്കെതിരെ നിന്നാലും തന്നെ പിന്നിലേക്ക് മാറ്റി നിർത്തി തനിക്കു വേണ്ടി അവരുടെ മുന്നിൽ നെഞ്ചും വിരിച്ചു നിന്ന് തന്നെ സംരക്ഷിക്കുന്നവൻ, സ്വന്തം കുടുംബത്തിൽ നിന്നും പുറത്താക്കിയാലും അവന്റെ കുടുംബത്തിന്റെ വാതിലുകൾ തനിക്കായി തുറന്നു തരുന്നവൻ.. അവനാണ് യഥാർത്ഥ സുഹൃത്ത്. ഇതൊക്കെയാണോ ഒരു സുഹൃത്തിന്റെ കടമ എന്ന് ചോദിച്ചാൽ, അല്ല ഇത് മാത്രമല്ല. താൻ ചെയ്യുന്ന കൊള്ളരുതായ്മകൾക്കു മറ്റുള്ളവരുടെ മുൻപിൽ തനിക്കു കൂട്ടുനിന്നാലും മാറ്റി നിർത്തി കരണത്ത് ഒരു പെട പെടക്കുകയും ചീത്ത പറയുകയും നല്ലത് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവനാണ് ഒരു നല്ല സുഹൃത്ത്. അങ്ങനെയുള്ളവരെ നമ്മൾ നെഞ്ചോട് ചേർത്ത് നിർത്തി പറയും, 'അവൻ എന്റെ സുഹൃത്താണ്'. 'എന്റെ' എന്നുള്ള വാക്കിന് എന്തു മാത്രം ശക്തിയും ആത്മവിശ്വാസവും ഉളവാക്കാൻ പറ്റുമെന്ന് അത് പറയുന്നവനെ മനസ്സിലാവൂ. അതൊരു അനുഭവമാണ്. അത് അനുഭവിച്ചു തന്നെ അറിയണം.
എനിക്ക് 'എന്റെ' എന്നവകാശപ്പെടാൻ കുറേ നല്ല സുഹൃത്തുക്കൾ ഉണ്ട്. അവർ എന്നോട് കൂടെയുള്ളപ്പോൾ ഈ ലോകത്തിലെ ഏറ്റവും ശക്തൻ ഞാനാണെന്ന് തോന്നും. വലിയ തോതിലുള്ള സന്തോഷം തോന്നും, ഒരു സുരക്ഷിതത്വ ബോധം ഉണ്ടാവും. എന്തെന്നില്ലാത്ത ആത്മവിശ്വാസം ഉണ്ടാവും.
പക്ഷേ, ഞാൻ ആരുടെയെങ്കിലും ഒരു നല്ല സുഹൃത്താണോ? അറിയില്ല. ആണെങ്കിൽ തന്നെ അതെല്ലാം അവരുടെ തെറ്റിദ്ധാരണ ആണോ ? എനിക്ക് തന്നെ എന്റെ ആത്മാർഥതയിൽ സംശയം ഉണ്ട്...
ഇനി നിങ്ങൾ തന്നെ പറയൂ... " നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് 'എന്റെ സുഹൃത്ത്' എന്നവകാശപ്പെടാൻ എത്രപേർ ഉണ്ട്.... ഒരാളെങ്കിലും ഉണ്ടോ ? "
എന്ന് നിങ്ങളുടെ സ്വന്തം
പനങ്ങോടൻ

This comment has been removed by the author.
ReplyDeleteഉണ്ട്... 3-4 പേര്...
ReplyDelete