സമയം രാവിലെ 6.45. ഫോണടിക്കുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. നോക്കുമ്പോൾ അഭിലാഷാണ് വിളിക്കുന്നത്. അതിരാവിലെ രഞ്ജിത്ത് അവനെ വിളിച്ചിരുന്നെന്നും അവന്റെ ഭാര്യ പ്രിയങ്കയുടെ അച്ഛനും അമ്മയും അനിയനും പിന്നെ ആറ് കുടുംബ സുഹൃത്തുക്കളും ഒരു യാത്ര കഴിഞ്ഞ് മടങ്ങി വരുന്ന വഴി അവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടെന്നും അവരെല്ലാം മെഡിക്കൽ കോളേജിൽ അട്മിറ്റാണെന്നും പറഞ്ഞു. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ അഭിലാഷ് എന്നെ വീണ്ടും വിളിച്ചു. അപകടത്തിൽപ്പെട്ടവരിൽ നാലുപേർ മരിച്ചെന്നും അതിലൊരാൾ അനിയൻ ഉണ്ണിയാണെന്നും പറഞ്ഞു. അപ്പോഴാണ് അപകടത്തിന്റെ യഥാർത്ഥ ആഴം നമുക്ക് മനസ്സിലായത്. ഉടൻതന്നെ ഞാനും അഭിലാഷും അജീഷും കൂടി ആശുപത്രിയിലേക്ക് പോയി. കാർ പാർക്ക് ചെയ്തതിനു ശേഷം നേരെ കാഷ്വാലിറ്റിയിലേക്ക് ചെന്നു. അവിടെ ആദ്യം കണ്ട ഒരു സിസ്ടറിനോട് കാര്യം അന്വേഷിച്ചു. വട്ടപ്പാറ വച്ചു നടന്ന അപകടം ആണോ എന്നവർ ചോദിച്ചപ്പോൾ നമ്മൾ അതെയെന്നു പറഞ്ഞു. അപ്പോൾ അവർ വളരെ വിഷമത്തോടെ പറഞ്ഞു, അതിലെ നാലുപേർ മരിച്ചു, മൂന്നുപേരുടെ മൃതദേഹങ്ങൾ ഇപ്പോൾ പുറത്തു കൊണ്ടുവരും, ഒരാളുടെത് ICU വിൽ ആണ്. എന്നിട്ട് ആ സിസ്റ്റർ കാഷ്വാലിറ്റിയുടെ ഉള്ളിൽ തന്നെയുള്ള ഒ...
ചുമ്മാ... ഒരു നേരമ്പോക്ക്... :)