Skip to main content

Posts

Showing posts from November, 2014

എന്റെ സുന്ദരിക്കുട്ടി

അവൾക്ക് കരയണമെന്നുണ്ട്, പക്ഷേ ഞാൻ സമ്മതിച്ചില്ല. എന്റെ കയ്യിൽ അവൾ നല്ലോണം മുറുകെപ്പിടിച്ചിട്ടുണ്ട്. വേദന സഹിക്കാൻ പറ്റാതെ വരുമ്പോൾ എന്റെ കയ്യിൽ നല്ല ശക്തിയായി പിടിച്ചു ഞെരിക്കും. എന്റെ കൈ ഒടിഞ്ഞു പോകുമോ എന്നുവരെ എനിക്ക് തോന്നി. പക്ഷെ അവൾ അനുഭവിക്കുന്ന വേദനയുമായി താരതമ്യം ചെയ്യുമ്പോൾ എന്റേത് എത്രയോ നിസ്സാരം. മണിക്കൂറുകളായി അവൾ ഈ വേദന സഹിക്കുന്നു. മറ്റൊരിടത്തേക്കും മാറാതെ ഞാനും അവളുടെ കട്ടിലിന് അടുത്ത് തന്നെ നിന്നു. രാവിലെ ക്യാന്റീനിൽ നിന്നും ദോശ വാങ്ങി കൊടുത്തു. വളരെ സന്തോഷത്തോടെ അല്ലെങ്കിലും അവളത് കഴിച്ചു. കാരണം ഇനിയങ്ങോട്ടുള്ള സമയങ്ങളിൽ നല്ലോണം ഊർജ്ജം വേണമെന്ന് അവൾക്കു അറിയാം. ഇടയ്ക്കിടയ്ക്ക് അവളുടെ വേദന കൂടുന്നുണ്ട്. അപ്പോൾ അവൾ എന്റെ മുഖത്ത് നോക്കി എന്റെ കയ്യിൽ മുറുകെപ്പിടിച്ച്‌ കിടക്കും. എന്നെക്കൊണ്ട് ഒന്നിനും പറ്റുന്നില്ലാ എന്ന് അവൾ രണ്ടുമൂന്ന് പ്രാവശ്യം എന്നോട് പറഞ്ഞു. എനിക്കെന്ത് ചെയ്യാൻ പറ്റും, അവളെ ആശ്വസിപ്പിക്കാനല്ലാതെ. ആ മുറിയിൽ അങ്ങിങ്ങായി നിലവിളി ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഇന്നലെ രാത്രിയും ഇതുപോലുള്ള കരച്ചിലുകളും ഞരക്കങ്ങളും കേട്ടിരുന്നു. ഇടയ്ക്കിടയ്ക്ക് നഴ്സുമാർ വന്ന് കാ...