നരേന്ദ്ര മോദി സർക്കാർ ഒരു രാത്രികൊണ്ട് ഇന്ത്യയിലെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസി നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് ഉണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചു ഞാൻ മുഖപുസ്തകത്തിൽ എഴുതിയ പോസ്റ്റ് ഇവിടെ കൊടുക്കുന്നു. ------------------------------------------------------------------------------------------------ ഞാനൊരു സാമ്പത്തിക വിദഗ്ധനൊന്നും അല്ലാ... സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടും ഇല്ല... മോഡി സർക്കാർ അഞ്ഞൂറും ആയിരവും നോട്ടുകൾ പിൻവലിച്ചത് രാജ്യത്തിന് നേട്ടമാണോ കോട്ടമാണോ സമ്മാനിക്കുന്നത് എന്നു പറയാനുള്ള വിവരവും ഇല്ല... അതെല്ലാം കാലം തെളിയിച്ചോട്ടെ.... എന്നാലും ഒരു സാധാരണക്കാരൻ എന്ന നിലയിൽ എനിക്കുള്ള കുറച്ചു സംശയങ്ങൾ ചോദിച്ചോട്ടെ... ആർക്കുവേണേലും ഉത്തരം തരാം.... രാജ്യത്തു കള്ളപ്പണവും കള്ളനോട്ടും തടയാനാണ് ഇങ്ങനെ ചെയ്തതെങ്കിൽ നിലവിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ചിട്ടു പകരം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പുതിയ രൂപത്തിലുള്ള നോട്ടുകൾ കൊടുത്താൽ പോരായിരുന്നോ... മുമ്പൊക്കെ അഞ്ഞൂറിനും ആയിരത്തിനും ചില്ലറ ചോദിച്ചാൽ കിട്ടുമായിരുന്നു... ഇനി ...
ചുമ്മാ... ഒരു നേരമ്പോക്ക്... :)