നരേന്ദ്ര മോദി സർക്കാർ ഒരു രാത്രികൊണ്ട് ഇന്ത്യയിലെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസി നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് ഉണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചു ഞാൻ മുഖപുസ്തകത്തിൽ എഴുതിയ പോസ്റ്റ് ഇവിടെ കൊടുക്കുന്നു.
------------------------------------------------------------------------------------------------
ഞാനൊരു സാമ്പത്തിക വിദഗ്ധനൊന്നും അല്ലാ... സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടും ഇല്ല... മോഡി സർക്കാർ അഞ്ഞൂറും ആയിരവും നോട്ടുകൾ പിൻവലിച്ചത് രാജ്യത്തിന് നേട്ടമാണോ കോട്ടമാണോ സമ്മാനിക്കുന്നത് എന്നു പറയാനുള്ള വിവരവും ഇല്ല... അതെല്ലാം കാലം തെളിയിച്ചോട്ടെ.... എന്നാലും ഒരു സാധാരണക്കാരൻ എന്ന നിലയിൽ എനിക്കുള്ള കുറച്ചു സംശയങ്ങൾ ചോദിച്ചോട്ടെ... ആർക്കുവേണേലും ഉത്തരം തരാം....
രാജ്യത്തു കള്ളപ്പണവും കള്ളനോട്ടും തടയാനാണ് ഇങ്ങനെ ചെയ്തതെങ്കിൽ നിലവിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ചിട്ടു പകരം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പുതിയ രൂപത്തിലുള്ള നോട്ടുകൾ കൊടുത്താൽ പോരായിരുന്നോ...
മുമ്പൊക്കെ അഞ്ഞൂറിനും ആയിരത്തിനും ചില്ലറ ചോദിച്ചാൽ കിട്ടുമായിരുന്നു... ഇനി ആരെങ്കിലും കൊടുക്കുമോ ചില്ലറ... നൂറ് രൂപക്കെങ്കിലും... സ്വന്തം അച്ഛൻ ചോദിച്ചാൽ പോലും കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല..
നൂറ് രൂപ കഴിഞ്ഞാൽ പിന്നെയുള്ളത് രണ്ടായിരം രൂപ.. ഈ അന്തരം സാധാരണക്കാരെ എത്രമാത്രം ദോഷകരമായി ആയിരിക്കും ബാധിക്കുക.. ഒന്നാലിചിച്ചു നോക്കിക്കേ... ഒരു സാധനം വാങ്ങിയിട്ട് രണ്ടായിരം രൂപ കൊടുത്താൽ കടക്കാരന്റെ കയ്യിൽ ബാക്കി കൊടുക്കാൻ കാണുമോ... ചിലപ്പോൾ കുറഞ്ഞത് 1500 രൂപയ്ക്കു വരെ സാധനം എടുക്കേണ്ടി വരും ബാക്കി കിട്ടണമെങ്കിൽ..
കൊച്ചു കൊച്ചു കച്ചവടക്കാരുടെ കാര്യമാണ് കഷ്ടം... അവർ ചിലപ്പോൾ പഴയ അഞ്ഞൂറും ആയിരവും നോട്ടുകൾ എടുക്കാൻ നിര്ബന്ധിക്കപ്പെടും, കാരണം കച്ചവടം നടക്കണ്ടേ... അല്ലെങ്കിൽ കുടുംബം പട്ടിണിയാവും... അതേ സമയം വല്യ വല്യ കച്ചവടക്കാരുടെ കാര്യമോ... അവർ പ്ലാസ്റ്റിക് മണി എടുക്കും.. അതുമല്ല ആൾക്കാർ കൂടുതലും അതിനായിരിക്കും മുൻഗണന കൊടുക്കുന്നത്.. കാരണം കയ്യിലിരിക്കുന്ന നൂറിന്റെ നോട്ടുകൾ കയ്യിൽ തന്നെ ഇരുന്നോളുമല്ലോ...
നോട്ടുകൾ പിൻവലിച്ചതിനു ശേഷം തനിക്കു കിട്ടുന്ന കച്ചവടത്തിൽ മാറ്റമൊന്നും ഇല്ലാ എന്ന് എത്ര ചെറുകിട കച്ചവടക്കാർ പറയുന്നുണ്ട്... ആരും ഉണ്ടാവാൻ സാധ്യത ഇല്ലാ...
ആശുപത്രികളിൽ കിടക്കുന്നവർ എങ്ങനെയാണ് നോട്ടുകൾ മാറി എടുക്കുന്നത്... സ്വന്തം അച്ഛൻ വെന്റിലേറ്ററിൽ കിടക്കുമ്പോൾ മകനുവേണ്ടി മറ്റൊരാൾ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുമോ... എനിക്ക് തോന്നുന്നില്ല.
ദൂര യാത്ര പോയവർ എങ്ങനെയാണ് കയ്യിലുള്ള നോട്ടുകൾ മാറിയെടുക്കുന്നത്.. എല്ലായിടത്തും മണിക്കൂറുകൾ നീണ്ട ക്യൂ ആണല്ലോ...
മകളുടെ കല്യാണത്തിനായി പലരുടെ കയ്യിൽ നിന്നും കടം വാങ്ങി സ്വരൂക്കൂട്ടിയ ക്യാഷ് എങ്ങനെയാണ് സോഴ്സ് കാണിച്ചു ബാങ്കിൽ നിന്നും മാറി എടുക്കുന്നത്... എനിക്കറിയില്ല...
നോട്ടുകൾ മാറാൻ പൊരിവെയിലത്തു ക്യൂ നിൽക്കുന്നവരുടെ കൂട്ടത്തിൽ അംബാനിയെയും അദാനിയേയും പോലുള്ളവരെ കണ്ടില്ലല്ലോ എന്നുള്ള പതിവ് ചോദ്യവും സംശയവും ഞാൻ ചോദിക്കുന്നില്ല... ചിലപ്പോൾ അവർക്കെല്ലാം സ്വന്തമായി ബാങ്ക് തന്നെ ഉണ്ടെങ്കിലോ...
ഇങ്ങനെയിങ്ങനെ ഒരുപാട് സംശയങ്ങൾ എനിക്ക് ബാക്കിനിൽക്കുന്നുണ്ട്... ആരെങ്കിലും പറഞ്ഞു തരാമോ ഇതിന്റെയെല്ലാം ഉത്തരങ്ങൾ....
ഒരു കാര്യംകൂടി, അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന മറുപടിയുമായി ആരും വരരുത്... ഉദാഹരണത്തിന് രാജ്യസ്നേഹം, ദേശഭക്തി, പട്ടാളക്കാരോടുള്ള ബഹുമാനം... ഇതെല്ലാം എനിക്കുമുണ്ട്... അതുകൊണ്ടു ഇതുപോലുള്ള മറുപടി വേണ്ടാ... എന്ത് കാര്യം ചെയ്താലും അതെല്ലാം പട്ടാളക്കാരോട് ഉപമിച്ചു വെറുതെ അവരെക്കൂടി വെറുപ്പിക്കരുത്..

Comments
Post a Comment