"ഹലോ ഇച്ചായാ, ഓഫീസീന്ന് ഇറങ്ങാറായോ ?" "ഞാനിപ്പോ ഇറങ്ങും, നീ രാവിലെ പറഞ്ഞ സാധനങ്ങൾ വാങ്ങുന്ന കാര്യം ഞാൻ മറന്നിട്ടില്ല, നാളെ ഓണമല്ലേ, എന്തായാലും ഇപ്പൊ തന്നെ വാങ്ങി വരാം" "അതേ ഇച്ചായാ, അത് പറയാനാ വിളിച്ചത്." "കുഞ്ഞാവ എന്ത് ചെയ്യുന്നു ?" "കുഞ്ഞാവ ഇവിടെ കളിച്ചു ചിരിച്ചു കിടപ്പുണ്ട്. അവനോടൊപ്പമുള്ള നമ്മുടെ ഓണമല്ലേ, നല്ലോണം ആഘോഷിക്കണം, ഇനി ആഘോഷിക്കാൻ പറ്റിയില്ലെങ്കിലോ.." "അതേ, ഈ ഓണം നമുക്ക് നല്ലോണം ആഘോഷിക്കണം. ഞാനെന്തായാലും ഇപ്പൊ തന്നെ എല്ലാം വാങ്ങിക്കൊണ്ടു വരാം " "ശരി ഇച്ചായാ" ഇത് ഡോക്ടർ ജിൻസിയുടെ കുടുംബമാണ്. ജിൻസിയും ഇച്ചായനും കുഞ്ഞാവയുമുള്ള ഒരു കുടുംബം. കുഞ്ഞാവയുമൊത്തുള്ള ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. കുഞ്ഞാവയ്ക്കു ഒരു വയസ്സായിട്ടില്ല ഇതുവരെ. തിളങ്ങുന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള ഒരു കുഞ്ഞാവ. അവനിതുവരെ സംസാരിച്ചു തുടങ്ങീട്ടില്ല. കഴിഞ്ഞ ഒരു മാസമായി ജിൻസി തന്റെ ക്ലിനിക്കിൽ പോവുന്നില്ല, മുഴുവൻ സമയവും വാവയോടൊപ്പമാണ്. കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ജിൻസി വാവയുടെ അടുത്ത് നിന്നും എഴുന്നേറ്റത്. ഇച്ചായൻ ഇ...
ചുമ്മാ... ഒരു നേരമ്പോക്ക്... :)