Skip to main content

Posts

Showing posts from 2020

കൊറോണം 2020

എല്ലാ വർഷവും ഉള്ളത് തന്നെ, ഒരു മുടക്കവുമില്ലാതെ അത് ഇത്തവണയും കൃത്യമായി വന്നു - ഓണം.  പക്ഷെ ഇത്തവണ എന്തിനാണോ എന്തോ വന്നത്, ഒരു പിടിയും കിട്ടുന്നില്ലല്ലോ.. കൂട്ടുകാരുമായി ചുറ്റിയടിക്കാൻ പറ്റൂല്ല, കുടുംബവുമായി പുറത്തു പോവാൻ പറ്റൂല്ല, ഒരു സിനിമയ്ക്ക് പോവാൻ പറ്റൂല്ല, ഓണക്കോടി എടുക്കാൻ പോവാൻ പറ്റൂല്ല, അങ്ങനെ പറ്റൂല്ലാത്തതിന്റെ ലിസ്റ്റ് ഇങ്ങനെ കിടക്കുവാണ് ഈ ഓണക്കാലത്ത്. സംഭവം കാശ് ലാഭം ഉള്ള ഓണക്കാലമാണ് ഇത്തവണ, ഈ പറഞ്ഞതിനൊക്കെ പറ്റുമായിരുന്നെങ്കിൽ എത്ര കാശാ പൊട്ടേണ്ടത്. അതൊക്കെ ലാഭായില്ലേ മറ്റവൻ കാരണം. മറ്റവനോ, അതാരാ ഈ മറ്റവൻ ?? കൊറോണ - അല്ലാതെ വേറെയാരാ ഇപ്പൊ.. അവനല്ലേ താരം.. എല്ലാരേയും ഒരിടത്തും പോവാൻ സമ്മതിക്കാതെ വീട്ടിലിരുത്തിയില്ലേ അവൻ. മിടുക്കൻ. വർഷങ്ങളായി ഓണം സമയത്തു പൂക്കളം ഇടാറുണ്ട് ഞാൻ. കോളേജിൽ, ഓഫീസിൽ, നാട്ടിലെ ക്ലബ്ബിൽ, വീട്ടിൽ.. അങ്ങനെ ഒരുപാട് പൂക്കളങ്ങൾ. ഇത്തവണയും ഒരെണ്ണം ഇട്ടു. പക്ഷെ ഇത്തവണ ഒരു പ്രത്യേകതയുണ്ട് ഈ പൂക്കളത്തിന്. ജീവിതത്തിൽ ആദ്യമായി പൂക്കൾ ക്യാഷ് കൊടുത്തു വാങ്ങാതെ വീടിനു ചുറ്റുവട്ടത്തുള്ള കുറച്ചു പൂക്കൾ എന്റെ മോൾ പറിച്ചോണ്ടു വന്നു അതുകൊണ്ടു ഒരു കുഞ്ഞു പൂക്കളം ഇട...

നന്മയുള്ള ലോകം

"ഹലോ ഇച്ചായാ, ഓഫീസീന്ന് ഇറങ്ങാറായോ ?" "ഞാനിപ്പോ ഇറങ്ങും, നീ രാവിലെ പറഞ്ഞ സാധനങ്ങൾ വാങ്ങുന്ന കാര്യം ഞാൻ മറന്നിട്ടില്ല, നാളെ ഓണമല്ലേ, എന്തായാലും ഇപ്പൊ തന്നെ വാങ്ങി വരാം" "അതേ ഇച്ചായാ, അത് പറയാനാ വിളിച്ചത്." "കുഞ്ഞാവ എന്ത് ചെയ്യുന്നു ?" "കുഞ്ഞാവ ഇവിടെ കളിച്ചു ചിരിച്ചു കിടപ്പുണ്ട്. അവനോടൊപ്പമുള്ള നമ്മുടെ ഓണമല്ലേ, നല്ലോണം ആഘോഷിക്കണം, ഇനി ആഘോഷിക്കാൻ പറ്റിയില്ലെങ്കിലോ.." "അതേ, ഈ ഓണം നമുക്ക് നല്ലോണം ആഘോഷിക്കണം. ഞാനെന്തായാലും ഇപ്പൊ തന്നെ എല്ലാം വാങ്ങിക്കൊണ്ടു വരാം " "ശരി ഇച്ചായാ" ഇത് ഡോക്ടർ ജിൻസിയുടെ കുടുംബമാണ്. ജിൻസിയും ഇച്ചായനും കുഞ്ഞാവയുമുള്ള ഒരു കുടുംബം. കുഞ്ഞാവയുമൊത്തുള്ള ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. കുഞ്ഞാവയ്ക്കു ഒരു വയസ്സായിട്ടില്ല ഇതുവരെ. തിളങ്ങുന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള ഒരു കുഞ്ഞാവ. അവനിതുവരെ സംസാരിച്ചു തുടങ്ങീട്ടില്ല. കഴിഞ്ഞ ഒരു മാസമായി ജിൻസി തന്റെ ക്ലിനിക്കിൽ പോവുന്നില്ല, മുഴുവൻ സമയവും വാവയോടൊപ്പമാണ്. കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ജിൻസി വാവയുടെ അടുത്ത് നിന്നും എഴുന്നേറ്റത്. ഇച്ചായൻ ഇ...

ഒരു ലോക്ക്ഡൗൺ അപാരത

നാളെ രാവിലെ ഒരു ആറു മണിക്ക് എണീക്കണം .  എന്നിട്ടു ഒരു മുക്കാൽ മണിക്കൂർ വീടിനു ചുറ്റും നടക്കണം .  കുറച്ചു ഗ്രോ ബാഗുകൾ ഉണ്ടായിരുന്നെങ്കിൽ   അതിൽ വെള്ളം ഒഴിക്കാമായിരുന്നു . അതില്ലല്ലോ ...  പിന്നെയുള്ളത് കുറച്ചു മാവും ലിച്ചിയും നെല്ലിയും ഒക്കെയാണ് . അമ്മായിയപ്പൻ നട്ടത് .  അതിന് വെള്ളം ഒഴിച്ചാലോ ... ഓ .. വേണ്ടാ .. മെനക്കേട് ‌..  അതിനൊക്കെ പുള്ളി തന്നെ വെള്ളമൊഴിച്ചോളും ..  പിന്നെ കുറച്ചു നേരം പത്രം വായിക്കണം ,  എന്നിട്ട് കുളിച്ചു റെഡിയായി ഭക്ഷണമൊക്കെ കഴിച്ചു   വർക്ക് ഫ്രം ഹോം തുടങ്ങണം ..  ഇതാണ് നാളെമുതൽ എന്റെ മെനു ..  ഈ ലോക്ക് ഡൗൺ കാലം ഞാൻ പൊളിക്കും ... ലോക്ക് ഡൗൺ ഒക്കെ കഴിഞ്ഞു ഞാൻ മെലിഞ്ഞു സുന്ദരനായി   ഓഫീസിൽ ചെല്ലുമ്പോൾ എല്ലാരും അന്തംവിടും .. നോക്കിക്കോ ... പിറ്റേന്ന് രാവിലെ   " എണീക്കു മനുഷ്യാ , സമയം എട്ടു കഴിഞ്ഞു .. നിങ്ങൾക്ക് ജോലി തുടങ്ങാനുള്ളതല്ലേ ??" " നീയൊന്നു പോടീ , ഞാനൊരു അഞ്ചു മിനുട്ടും കൂടി ഉറങ്ങിക്കോട്ടെ ..." ...