Skip to main content

Posts

Showing posts from 2011

അവനും അവളും

അവനും അവളും. അവരെ രണ്ടുപേരെയും എനിക്ക് വളരെ നന്നായി അറിയാം. അവനെയാണോ അവളെയാണോ എനിക്ക് ഏറ്റവും കൂടുതല്‍ നന്നായി അറിയാവുന്നതെന്ന് ചോദിച്ചാല്‍, ഉത്തരമില്ല ആരെയാണെന്ന്. ജനിച്ച നാള്‍ മുതല്‍ ഞാന്‍ കൂടെ കൊണ്ട് നടക്കുന്നതാണു അവനെ. ഇന്നുവരെ ഈ നിമിഷം വരെ നമ്മള്‍ പിരിഞ്ഞിരുന്നിട്ടില്ല. പക്ഷെ അവളെ ഞാന്‍ പരിചയപ്പെട്ടിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അന്നാണ് അവനും അവളും പരസ്പരം കാണുന്നത്, അവന് അവളെയും അവള്‍ക്ക് അവനെയും ഇഷ്ടമാണെന്ന് പറയുന്നത്. അതിനു ശേഷം അവര്‍ തമ്മില്‍ ഒരുപാട് അടുത്തു. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറഞ്ഞു. മനസ്സില്‍ വിഷമമോ സന്തോഷമോ എന്തുണ്ടായാലും അവര്‍ പരസ്പരം പങ്കുവച്ചു. അല്പം പോലും പിശുക്ക് അവര്‍ അതില്‍ കാണിച്ചില്ല. കാലക്രമേണ അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി. അവന്‍ ആരെയെങ്കിലും ഇത്രക്ക് സ്നേഹിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, ഇനി ആരെയെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ പറ്റുമോ എന്നും എനിക്കറിയില്ല, കാരണം അത്രയ്ക്ക് ഇഷ്ടമാണ് അവന് അവളെ. കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും സത്യം അതാണ്‌. അവള്‍ക്ക് അവനോടും അങ്ങനെ തന്നെയാണ്. ഞാന്‍ എന്തിനാണ് അവരെക്കുറിച്ച് എഴുതുന്നതെന്...

ടെക്നോപാര്‍ക്കില്‍ ബോംബ്‌ പൊട്ടി, പൊട്ടിയില്ല...!!!

ഇന്ന് രാവിലെ ഓഫീസില്‍ മര്യാദക്ക് ജോലി ചെയ്തോണ്ട് ഇരുന്നപ്പോള്‍ ഒരു പത്തര മണിയായപ്പോള്‍ റിസെപ്ഷനില്‍ എന്തോ ബഹളം കേട്ടു. ചെന്ന് നോക്കിയപ്പോള്‍ നമ്മുടെ എച്ചാര്‍ സോഫിയും കൂട്ടരും. കാര്യം കേട്ടു കഴിഞ്ഞപ്പോള്‍ ചിരിക്കണോ ഓടണോ എന്നറിയാന്‍ പാടില്ലാത്ത ഒരു അവസ്ഥ. സത്യം പറയാല്ലോ, ചിരിച്ചു പോയി. കാര്യം നിങ്ങള്‍ക്കും അറിയണ്ടേ. നമ്മുടെ നിള ബില്ടിങ്ങില്‍ ആരോ ഒരു ബാഗ്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അതിനകത്ത് ബോംബ്‌ ആണെന്ന്. കേട്ടില്ലേ പൂരം. ഇതുവരെ ഒരു നാടന്‍ ബോംബ്‌ പോലും കണ്ടിട്ടില്ലാത്ത ഞാന്‍ ചിരിച്ചു, പൊട്ടിച്ചിരിച്ചു. ഒരു അവഞ്ജയോടെ ഇതിനെ കൊഞ്ഞനം കുത്തി കാണിച്ചിട്ട് വീണ്ടും ഞാന്‍ ജോലിചെയ്യാന്‍ തുടങ്ങി. അപ്പോഴാണ്‌ പറയുന്നത് സംഭവം സത്യം ആണെന്ന്. അപ്പോള്‍ മനസ്സില്‍ കുറച്ചു പേടിയൊക്കെ തോന്നാതിരുന്നില്ല. എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ നമ്മള്‍ എല്ലാരും പുറത്തേക്കു ഇറങ്ങി. നോക്കുമ്പോള്‍ എന്താ കഥ, നിളയിലെ എല്ലാ ഓഫീസിലെയും എല്ലാ ജീവനക്കാരും കെട്ടിടത്തിനു വെളിയിലേക്ക് ഇറങ്ങുന്നു. പക്ഷെ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. ഒറ്റ ഒരുത്തന്റെ / ഒരുത്തിയുടെ മുഖത്ത് സ്വല്പം പോലും ഭയം കണ്ടില്ല. കുറച്ചു സമയം ജോലി ചെയ...

വശ്യം... സുന്ദരം...

മണ്‍സൂണ്‍... അതിനു എത്ര മാത്രം സൗന്ദര്യം ഉണ്ടെന്നു ഇപ്പോളാണ് എനിക്ക് മനസ്സിലായത്‌. അത് മനസ്സിലാക്കിച്ചു തന്നതാവട്ടെ ആലപ്പുഴ കായലിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയും. മഴയും കായലും ഒത്തുചേരുമ്പോള്‍ ഉണ്ടാവുന്ന സൗന്ദര്യം പറഞ്ഞരിയിക്കുവാനോ എഴുതി ഫലിപ്പിക്കുവാണോ പറ്റാത്ത ഒന്നാണ്. അത് നമ്മള്‍ സ്വയം അനുഭവിച്ചു തന്നെ അറിയണം. സഞ്ചാരം ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തി, പ്രകൃതിയെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി തീര്‍ച്ചയായും ഇങ്ങനെ ഒരു യാത്ര നടത്തിയിരിക്കണം. ഇല്ലെങ്കില്‍ അയാള്‍ അവയെ ഇഷ്ട്ടപ്പെടുന്നു എന്ന് പറയുന്നത് പൂര്‍ണ്ണമാവില്ല. മൺസൂണിന്റെ വശ്യത അറിയാന്‍ ഏറ്റവും നല്ല മാര്‍ഗമായും എനിക്ക് തോന്നുന്നത് ഇങ്ങനെയുള്ള യാത്രകളാണ്. ഞാന്‍ ഒരു നല്ല സഞ്ചാരിയോ പ്രകൃതി സ്നേഹിയോ അല്ല, എന്നിട്ടും ഈ കായല്‍ യാത്ര എന്നെ വളരെയധികം ആകര്‍ഷിച്ചു. (ഞാനൊരു നല്ല എഴുത്തുകാരനും അല്ല.. അതും എനിക്കറിയാം) ഈ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്നത് എന്റെ മൂന്നു കൂട്ടുകാരും അവരുടെ കുടുംബവും പിന്നെ എന്റെ എല്ലാമെല്ലാമായ എന്റെ ഭാര്യയും. അങ്ങനെ മൊത്തം ഒന്‍പതുപേര്‍. രണ്ടു കാറുകളില്‍ ആണ് നമ്മള്‍ തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചത്. ഏകദേശം ഉച്ചക്ക്...

മാണിക്യക്കല്ല്

ഇന്ന് രാവിലെ അനുവും(എന്റെ ഭാര്യ) ഞാനും കൂടി ഓഫീസിലേക്ക് പോകുന്ന വഴിക്ക്, ഈഞ്ചക്കല്‍ കഴിഞ്ഞപ്പോള്‍ ഒരു സിനിമ പോസ്റ്റര്‍ കണ്ടു. കണ്ടപ്പോള്‍ തന്നെ അത് നമ്മള്‍ക്ക് ഇഷ്ടപ്പെട്ടു. പ്രിഥ്വിരാജ് ഒരു കണ്ണടയൊക്കെ വച്ച് മുണ്ടൊക്കെ ഉടുത്ത് നില്‍ക്കുന്ന ഒരു മനോഹരമായ പോസ്റ്റര്‍. നോക്കിയപ്പോള്‍ സിനിമയുടെ പേര് മാണിക്യക്കല്ല് എന്നാണെന്നും അത് ഇന്നാണ് റിലീസ് ചെയ്യുന്നതെന്നും മനസ്സ്ലായി. അപ്പോള്‍ തന്നെ ഞാന്‍ അവളോട്‌ ചുമ്മാ ഒന്ന് ചോദിച്ചു നോക്കി, ഇന്ന് വൈകുന്നേരം നമുക്ക് ഈ സിനിമയ്ക്കു പോയാലോ എന്ന്. അത് ചോദിച്ചപ്പോള്‍ അവളുടെ മുഖത്തുണ്ടായ സന്തോഷം കാണണം. ഒരു നൂറു വാട്ട് ഹാലോജെന്‍ കത്തിയതുപോലെ ഉണ്ടായിരുന്നു. പിന്നെ അവളെ അവളുടെ ഓഫീസില്‍ ആക്കിയതിന് ശേഷം ഞാന്‍ എന്റെ ഓഫീസില്‍ എത്തി. സിനിമയ്ക്കു പോണം. പക്ഷെ എങ്ങനെ പോകും. ഇന്നല്ലേ റിലീസിംഗ് ദിവസം. എങ്ങനെ ടിക്കറ്റ്‌ എടുക്കും, ആര് ടിക്കറ്റ്‌ എടുക്കും. വൈകുന്നേരം ഒരു കല്യാണത്തിനും പോണം. എന്ത് ചെയ്യും. അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോളാണ് ഒരു ദൈവ ദൂതനെപോലെ വിനു പറഞ്ഞത് അവന്‍ ടിക്കറ്റ്‌ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്തു തരാമെന്നു. ഇത് കേട്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം കാണണം. ഇവി...