2013 സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ. കഴിഞ്ഞ രണ്ടര വർഷമായി ആഗ്രഹിക്കുന്ന ഒരു കാര്യം, എന്നാൽ ഇപ്പോൾ ആ ആഗ്രഹം സഫലമാവുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത സമയം. പക്ഷേ, അതിനെ തകിടം മറിച്ചു കൊണ്ട് നമ്മുടെ ആഗ്രഹം സഫലമായതായി ഇന്ന് നമ്മൾ തിരിച്ചറിഞ്ഞു. ജീവിതത്തിൽ പ്രമോഷൻ കിട്ടിയതിന്റെ ലക്ഷണം ആദ്യമായി നമുക്ക് മുൻപിൽ തെളിഞ്ഞു വന്നു. ആദ്യം എനിക്കും അനുവിനും വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം എത്രയോ കാലമായി നമ്മൾ അത്യധികം ആഗ്രഹിച്ചിരുന്ന ഒരു കാര്യം കണ്മുന്നിൽ തെളിഞ്ഞു വന്നപ്പോൾ അതിനെ തിരിച്ചറിഞ്ഞ് അംഗീകരിക്കാൻ കുറച്ചു സമയമെടുത്തു. ആ സത്യത്തെ ഉടൻ തന്നെ ലോകത്തോട് വിളിച്ചു പറയണമെന്ന് എനിക്ക് തോന്നി. ഞാനും അനുവും ഉടൻ തന്നെ ആശുപത്രിയിൽ പോയി ഒന്നു രണ്ട് ടെസ്റ്റുകൾ കൂടി നടത്തി, ഒന്നുകൂടെ ഉറപ്പിക്കാൻ വേണ്ടി. വൈകുന്നേരം ആ ടെസ്റ്റ് റിപ്പോർട്ട് എന്റെ കൈയ്യിൽ കിട്ടുമ്പോൾ എന്റെയടുത്ത് എന്റെ കൂട്ടുകാർ ഉണ്ടായിരുന്നു. റിപ്പോർട്ട് വായിച്ചതിനു ശേഷം ഞാൻ അവരോടു പറഞ്ഞത് ഇങ്ങനെയാണ്,
"കഴിഞ്ഞ രണ്ടര വർഷമായി ഞാനും എന്റെ ഭാര്യയും കാത്തിരിക്കുന്നത് ഇങ്ങനെയൊരു റിപ്പോർട്ടിനു വേണ്ടിയാണ്. അതെനിക്ക് ഇന്ന് കിട്ടി..."
ഞാനും അവളും വളരെയധികം സന്തോഷത്തിലാണ് ഇപ്പോൾ. നമ്മുടെ ഏറ്റവും വലിയൊരാഗ്രഹം സഫലമായതിന്റെ സന്തോഷത്തിൽ. ഇനി കുറച്ചു നാളത്തെ കാത്തിരിപ്പ്, അതിനെയൊന്ന് നേരിൽക്കാണാൻ.
എന്ന് നിങ്ങളുടെ സ്വന്തം
പനങ്ങോടൻ
Congrats Mr. Panangodan....
ReplyDeleteKaathirippu ..... Athum oru Sukamanu Aliaaa :)
ReplyDelete