ഒരു വ്യക്തിക്കോ അയാളുടെ കുടുംബത്തിനോ അവരുടെ ജീവിതത്തിൽ സന്തോഷിക്കാൻ പല കാര്യങ്ങളും ഉണ്ടായെന്നിരിക്കും. ആ സന്തോഷങ്ങളുടെയെല്ലാം വ്യാപ്തി അതിന്റെ സന്ദർഭത്തെയും സംഭവത്തെയും ആശ്രയിച്ചിരിക്കും. പ്രതീക്ഷിക്കുന്ന സമയത്തായിരിക്കാം, അല്ലെങ്കിൽ ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കാം സന്തോഷത്തിനു വക നല്കുന്ന സംഭവം നടക്കുന്നത്. എന്നാൽ കുറേക്കാലമായി വളരെയധികം ആഗ്രഹിച്ചിരുന്ന ഒരു സംഭവം അല്പം പോലും പ്രതീക്ഷിക്കാത്ത സമയത്ത് സംഭവിച്ചാൽ എന്തായിരിക്കും സ്ഥിതി. ഞാനാണെങ്കിൽ സന്തോഷംകൊണ്ട് തുള്ളിച്ചാടും. അങ്ങനെ വളരെയധികം സന്തോഷം തോന്നിയ ഒരു സന്ദർഭം എന്റെ ജീവിതത്തിലും ഉണ്ടായി. 2013 സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ. കഴിഞ്ഞ രണ്ടര വർഷമായി ആഗ്രഹിക്കുന്ന ഒരു കാര്യം, എന്നാൽ ഇപ്പോൾ ആ ആഗ്രഹം സഫലമാവുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത സമയം. പക്ഷേ, അതിനെ തകിടം മറിച്ചു കൊണ്ട് നമ്മുടെ ആഗ്രഹം സഫലമായതായി ഇന്ന് നമ്മൾ തിരിച്ചറിഞ്ഞു. ജീവിതത്തിൽ പ്രമോഷൻ കിട്ടിയതിന്റെ ലക്ഷണം ആദ്യമായി നമുക്ക് മുൻപിൽ തെളിഞ്ഞു വന്നു. ആദ്യം എനിക്കും അനുവിനും വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം എത്രയോ കാലമായി നമ്മൾ അത്യധികം ആഗ്രഹിച്ചിരുന്ന ഒരു കാര...
ചുമ്മാ... ഒരു നേരമ്പോക്ക്... :)