ഈ ഓണക്കാലത്തു ആമസോൺ പ്രൈമിൽ റിലീസായ ചിത്രമാണ് #HOME. ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നെസ്‌ലിൻ തുടങ്ങിയവർ അഭിനയിച്ച റോജിൻ തോമസ് സംവിധാനം ചെയ്ത ഒരു ഒന്നാന്തരം സിനിമ. ഒരു വീട്ടിൽ അച്ഛനും അമ്മയും രണ്ടു മക്കളും അപ്പൂപ്പനും അടങ്ങുന്ന ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കി നിർമ്മിച്ച സിനിമ, അതാണ് #HOME. അച്ഛൻ വേഷത്തിലെത്തുന്ന ഇന്ദ്രൻസിന്റെ പെർഫോമൻസ് ആണ് ഇതിലെ ഹൈലൈറ്. ആ ഒരു എക്സ്ട്രാ ഓർഡിനറി സംഭവം ഒഴികെ ഇന്ദ്രൻസ് ചെയ്യുന്ന എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലും ഉണ്ടായവയാണ്. എന്റെ അച്ഛനും ഇതുപോലെയാണ്. ഞാനും ചേട്ടനും സ്മാർട്ട് ഫോൺ മേടിച്ചപ്പോൾ അച്ഛനും ഒരു സ്മാർട്ട് ഫോൺ മേടിച്ചു. എന്നിട്ടു രാത്രി മൊത്തം അതിലെ ഓരോ സംഗതികളായി ഞാൻ പറഞ്ഞു കൊടുത്തു, അതെല്ലാം അച്ഛൻ ഓരോ സ്റ്റെപ്പായി അച്ഛന്റെ ഡയറിയിൽ കുറിച്ച് വച്ചു. എല്ലാം പഠിപ്പിച്ചു കൊടുത്താലും കുറെ നേരം കഴിയുമ്പോൾ അച്ഛൻ വീണ്ടും സംശയവുമായി വരും, തലയണ മന്ത്രത്തിൽ ശ്രീനിവാസനെ കാർ ഓടിക്കാൻ പഠിപ്പിക്കുന്ന മാമുക്കോയയുടെ അവസ്ഥയാകും എന്റേത് അപ്പോൾ, ദേഷ്യം വന്ന് ഒരിടി വച്ച് കൊടുത്താലോ എന്നുവരെ തോന്നിപ്പോവും. അച്ഛനായിപ്പോയില്ലേ. whatsapp ഇൽ മെസേജ...
നീണ്ട 23 ദിവസത്തെ ക്വാറന്റൈൻ ജീവിതത്തിനു ശേഷം ഇന്നലെ വീടിനു പുറത്തിറങ്ങി. കോവിഡ് നെഗറ്റീവ് ആയിട്ട് 8 ദിവസങ്ങൾ കഴിഞ്ഞു. ഇന്നലെ രാവിലെ തന്നെ ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്ന പാത്രങ്ങളും കപ്പുകളും ഫ്ലാസ്കും എല്ലാം നല്ല ചൂടു വെള്ളത്തിൽ സ്റ്റെറിലൈസ് ചെയ്തു. തുണികൾ എല്ലാം കഴുകാനായി സോപ്പുവെള്ളത്തിൽ ഡെറ്റോളും കൂടെയിട്ട് മുക്കിവച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വീട് ഡിസിൻഫക്റ്റ് ചെയ്യാനായി ആള് വന്നു. വീട് മൊത്തം സാനിറ്റൈസ് ചെയ്ത ശേഷം ഫ്യുമിഗേഷൻ നടത്തി. എല്ലാ ജനലും വാതിലും അടച്ച ശേഷമാണ് അത് ചെയ്യുന്നത്. വീട് മൊത്തം പുകകൊണ്ട് നിറഞ്ഞു. ഏകദേശം 20 മിനിറ്റ് കഴിഞ്ഞു എല്ലാ ജനലുകളും വാതിലുകളും തുറന്നിട്ടാൽ പുക പുറത്തു പൊയ്ക്കോളും. എന്റെ കാറും ഫ്യുമിഗേഷൻ ചെയ്തു. ഇതെല്ലാം കഴിഞ്ഞു ഞാൻ കുളിച്ചു റെഡിയായി മോളുടെ അടുത്തേക്ക് പോയി. മൂന്നാഴ്ചയിൽ കൂടുതലായി മോളോട് ഒന്ന് ശെരിക്കു സംസാരിച്ചിട്ട്. മോൾ അവളുടെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പിന്നെ കുഞ്ഞമ്മയുടേയുമൊക്കെ അടുത്താണ് ഇത്രയും ദിവസം നിന്നത്. അനു മിക്കവാറും ചോദിക്കും അവളെ വീഡിയോ കാൾ ചെയ്തൂടെ എന്ന്. ഞാൻ ചെയ്തില്ല. വീഡിയോ കാൾ ചെയ്തുകണ്ടാൽ പിന്നെ ചിലപ്പോൾ നേരിൽ കാണണമെന്ന് ...